ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന സമരത്തിന് പിന്നാലെ തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഎമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ഉണ്ടായ സംഭവത്തെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണ്. ഇരുപക്ഷത്തിനും തുല്യ പങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം എന്ന് വിളിക്കുകയെന്നും എന്നാല്‍ ഡല്‍ഹിയിലെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിക്കവാറും എല്ലാ പ്രദേശങ്ങളിലും പോലീസ് ഹിന്ദുത്വ സംഘങ്ങള്‍ക്കൊപ്പമായിരുന്നു എന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് മറുവശത്തുനിന്ന് നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് തീവ്രവാദ കുറ്റം ചുമത്തിയത്.
‘2020 മാര്‍ച്ച് 11 ന് ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഷാ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഫെബ്രുവരി 24 മുതല്‍ അക്രമം വര്‍ധച്ചപ്പോള്‍ എന്തുകൊണ്ടാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താതിരുന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് സൈന്യത്തെ വിന്യസിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഡല്‍ഹി പോലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമാണെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.












