ഇത്തവണയും കര്‍ഷകരെ കബളിപ്പിക്കാനാകുമോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം?

delhi-prot

 

രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം ഒടുവില്‍ ഡല്‍ഹിയിലേക്ക്‌ വ്യാപിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ്‌ അവര്‍ സമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞത്‌. കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങളുന്നയിച്ചു കൊണ്ട്‌ തലസ്ഥാനമായ ഡല്‍ഹിയിലേക്ക്‌ നീങ്ങുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യ സര്‍ക്കാരുകള്‍ക്ക്‌ ഭൂഷണമല്ല.

പഞ്ചാബ്‌, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ്‌ `ഡല്‍ഹി ചലോ’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യതലസ്ഥാനത്തേക്ക്‌ നീങ്ങുന്നത്‌. ഹരിയാന, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ സമരക്കാരെ ശാരീരികമായി നേരിടാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌. ജലപീരങ്കിയും ഗ്രനേഡും ലാത്തിയും ഉപയോഗിച്ച്‌ ഇവരെ വിരട്ടിയോടിക്കാനുള്ള ശ്രമം പക്ഷേ പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക്‌ നേതൃത്വം നല്‍കിയ യോഗേന്ദ്ര യാദവ്‌, മേധാ പട്‌കര്‍, കിസാന്‍ സഭ സെക്രട്ടറി പി.കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറു കണക്കിന്‌ ആളുകളെ അറസ്റ്റ്‌ ചെയ്‌തും ഒട്ടേറെ പേരെ പരിക്കേല്‍പ്പിച്ചും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഹരിയാന പൊലീസിന്റെ ശ്രമം ഫലം കണ്ടില്ല. കര്‍ഷകരെ ഡല്‍ഹിയിലേക്ക്‌ പ്രവേശിക്കാന്‍ ആദ്യം പൊലീസ്‌ സമ്മതിച്ചില്ലെങ്കിലും സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ ഒത്തുകൂടാന്‍ ഒടുവില്‍ അനുമതി നല്‍കി.

Also read:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും, പിന്തുണയുണ്ടെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും കരിനിയമങ്ങള്‍ പിന്‍വലിക്കാതെയും കേന്ദ്രസര്‍ക്കാരിന്‌ നിര്‍വാഹമില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്‌.

രണ്ട്‌ വര്‍ഷം മുമ്പും ഇതുപോലൊരു കര്‍ഷക പ്രക്ഷോഭത്തിന്‌ രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. അന്നും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച്‌ സമരത്തെ തകര്‍ക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്‌. ആ ശ്രമം വിജയിക്കാതെ പോയപ്പോള്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി മിക്ക ആവശ്യങ്ങളും അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‌ പ്രഖ്യാപിക്കേണ്ടി വന്നു. അന്ന്‌ കര്‍ഷക സരമത്തിന്‌ മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ പക്ഷേ അംഗീകരിച്ച എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാന്‍ തയാറായില്ല. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയി.

Also read:  കോഴ്സ് ഇഷ്ടമായില്ലെങ്കില്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാന്‍ അവസരം ; അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രം

രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്നതിന്‌ സമാനമാണെങ്കിലും വ്യത്യസ്‌തമായതും കൂടുതല്‍ ഗൗരവമുള്ളതുമായ സാഹചര്യത്തിലാണ്‌ കര്‍ഷക പ്രക്ഷോഭം ഇപ്പോള്‍ നടക്കുന്നത്‌. പാര്‍ലമെന്റ്‌ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്‌ പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഈ നിയമങ്ങള്‍ പാര്‍ലമെന്റ്‌ പാസാക്കിയ സമയത്തു തന്നെ തുടങ്ങിയ പ്രതിഷേധത്തിനെതിരെ നിഷേധാത്മകമായ സമീപനമാണ്‌ ആദ്യം മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. പഞ്ചാബില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍ തടഞ്ഞപ്പോള്‍ ആ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം തന്നെ നിര്‍ത്തിെവച്ച്‌ അവരെ ഒറ്റപ്പെടുത്താനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്‌. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സമരമാണ്‌ ഇപ്പോള്‍ സംഘടിത രൂപമാര്‍ജിച്ച്‌ ഡല്‍ഹിയിലേക്ക്‌ വ്യാപിച്ചിരിക്കുന്നത്‌.

ബില്ലുകള്‍ കര്‍ഷകര്‍ക്ക്‌ ഗുണമേ ചെയ്യൂ എന്ന അവകാശവാദത്തോടെയാണ്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുത്തത്‌. കര്‍ഷക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ മുന്നില്‍ സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത കമ്പോളം തുറക്കുന്നതിന്‌ വഴിതുറക്കുന്നതോടെ തങ്ങള്‍ക്ക്‌ മതിയായ വില കിട്ടാതാവുമെന്ന ഭീതിയാണ്‌ സമരം നടത്താന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്‌. കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ വിപണിയെ ഭരിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും ഇത്‌ തീര്‍ച്ചയായും തങ്ങള്‍ക്ക്‌ അനുകൂലമായ സാഹചര്യമല്ല സൃഷ്‌ടിക്കുകയെന്നും കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.

Also read:  ഇന്ന് ദേശീയ കര്‍ഷക ദിനം: പ്രക്ഷോഭം 28-ാം ദിവസം; ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍

ഡല്‍ഹിയിലേക്ക്‌ സമരം വ്യാപിച്ച സാഹചര്യത്തില്‍ 2018ല്‍ നടന്നതു പോലെ കര്‍ഷകരെ അനുനയിപ്പിക്കാനായി ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി നടിക്കുക എന്ന തന്ത്രം ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ പയറ്റാന്‍ സാധ്യതയുണ്ട്‌. പാര്‍ലമെന്റില്‍ ആവശ്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ധൃതിയില്‍ നിയമങ്ങള്‍ പാസാക്കിയെടുത്തത്‌ അവരുടെ നിക്ഷിപ്‌ത താല്‍പ്പര്യത്തെയാണ്‌ വെളിപ്പെടുത്തിയത്‌. അതുകൊണ്ടുതന്നെ ആ നിയമങ്ങള്‍ പിന്‍വലിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തും. നാട്യങ്ങള്‍ അലങ്കാരമാക്കിയ മന്ത്രിമാര്‍ വീണ്ടും അനുനയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെങ്കില്‍ അതിന്റെ പിന്നിലെ കുത്സിതലക്ഷ്യങ്ങള്‍ കൂടി സമര നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്‌.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »