കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍n പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഗുരുതര വാദങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ദുരുപയോഗം ചെയ്തായിരുന്നു എം.ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കര്‍. സ്വര്‍ണകള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കുന്നു.