ഡല്‍ഹി: കോവിഡ് മുക്തനായ പതിനൊന്ന് വയസുകാരന്റെ പാട്ട് വൈറലാകുന്നു. ചെനയില്‍ നിന്നും വിരുന്ന വന്ന കൊറോണ എന്നൊരു ഭീകരനെ …. എന്ന് തുടങ്ങുന്ന ഗാനം അതിജീവനത്തിന്റെ കഥ പറയുന്നതാണ്. ആരോണ്‍ എന്ന കൊച്ചുമിടുക്കാന്‍ സ്വയം തയ്യാറാക്കിയ പാട്ട് സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. കാനന ചോലയില്‍ ആടുമേയ്ക്കാന്‍ എന്ന് തുടങ്ങുന്ന പ്രശസ്ത മലയാള ഗാനത്തിന്റെ ഈണത്തിലാണ് ആരോണിന്റെ പാട്ട്.
ഡല്‍ഹിയിലെ ഖാണ്‍പൂര്‍ താരാ അപ്പാര്‍ട്ടുമെന്റില്‍ സ്ഥിര താമസമാക്കിയ പത്തനംതിട്ട സ്വദേശി നെല്‍സന്റെയും, റീനയുടേയും രണ്ടാമത്തെ മകനാണ് ആരോണ്‍ നെല്‍സണ്‍.