തിരുവനന്തപുരം: കോവിഡ് വിയാപനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു. ധനകാര്യ വകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.
Also read: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം ; ശിരസ്തദാറെയും ക്ലര്‍ക്കിനെയും ചോദ്യം ചെയ്യും
മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ധനകാര്യ വകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. ധനവകുപ്പിന് പിന്നാലെയാണ് പൊതുഭരണ, നിയമ വകുപ്പുകളിലും കോവിഡ് പടര്‍ന്നത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.













