English മലയാളം

Blog

Sputnik V Vaccine Russia

 

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുഡ്‌നിക് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ അനുമതി. റഷ്യയുടെ ‘സ്പുട്‌നിക് വി’ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐയാണ് അനുമതി നല്‍കിയത്. ഡോ.റെഡ്ഡി ലാബാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്.

Also read:  കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; ചൈനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്ക

അതേസമയം കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡിസംബറോടെ തയ്യാറാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും 2021 മാര്‍ച്ചു മുതല്‍ വാക്‌സിന്‍ രാജ്യത്ത് നല്‍കി തുടങ്ങാനാകുമെന്നും സിറം ഇന്‍സിറ്റിറ്റിയൂട്ട് വ്യക്തമാക്കി.

Also read:  സ്വര്‍ണക്കടത്തില്‍ ബിജെപിക്കാണ് ബന്ധമുള്ളത്: ഇ പി ജയരാജൻ

2021 ന്റെ രണ്ടാം പാദത്തില്‍ ലോകമെമ്പാടും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.

Also read:  സ്വര്‍ണക്കടത്ത് കേസ്: റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു