ഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ കഴിഞ്ഞ ദിവസത്തെ 4.44 ശതമാനത്തില്‍ നിന്ന് ഇന്ന് 4.35 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 7 ദിവസമായി പ്രതിദിന രോഗമുക്തര്‍ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് നിലവില്‍ 4,16,082 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,916 പേര്‍ രോഗമുക്തരായി. പുതിയ രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള 6,321ന്റെ അന്തരം കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 6,861ന്റെ കുറവിന് ഇടയാക്കി. ദശലക്ഷത്തിലെ രോഗബാധിതരില്‍ ഇന്ത്യയിലാണ് ഇപ്പോഴും ഏറ്റവും കുറവ്. രോഗബാധിതര്‍ (6,936). പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറവാണ്.
രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തര്‍ 90,16,289 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 86,00,207 ആയി.പുതുതായി രോഗമുക്തരായവരുടെ 80.19% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
മഹാരാഷ്ട്രയില്‍ 8,066 പേര്‍ രോഗമുക്തരായപ്പോള്‍ കേരളത്തിലിത് 5,590ഉം ഡല്‍ഹിയില്‍ 4,834ഉം ആണ്. പുതിയ രോഗബാധിതരില്‍ 75.76% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 5,376 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 5,182 ഉം ഡല്‍ഹിയില്‍ 3,734 പേര്‍ക്കും രോഗം തിരിച്ചറിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 540 മരണമാണ് രേഖപ്പെടുത്തിയത്. അതില്‍ 77.78% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചവരുടെ 21.29% മഹാരാഷ്ട്രയിലാണ്; 115 മരണം. ഡല്‍ഹിയില്‍ 82, പശ്ചിമ ബംഗാളില്‍ 49 എന്നിങ്ങനെയാണ് മരണസംഖ്യ.
ആഗോളതലത്തിലെ കണക്കുപരിശോധിക്കുമ്പോള്‍ ദശലക്ഷത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ് (101).