ഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളില്‍ 21.4 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായി സെറോ സര്‍വ്വേ. നഗരങ്ങളില്‍ 31 ശതമാനവും ഗ്രാമങ്ങളില്‍ 19.1 ശതമാനവും ആണ് രോഗം വന്നുപോയത്. ജനസംഖ്യയില്‍ വലിയൊരു ശതമാനത്തിന് രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.