English हिंदी

Blog

Vladimir Putin Russia

 

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണത്തിനുളള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്. സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍, ബയോണ്‍ടെക് എന്നിവയുടെ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വാക്‌സിന്‍ വിതരണം അടുത്താഴ്ച തുടങ്ങുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Also read:  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം: 16 സൈനികര്‍ കൊല്ലപ്പെട്ടു

വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ആകും ആദ്യം വാക്‌സിന്‍ വിതരണം ചെയ്യുക. ബ്രിട്ടനിലും അടുത്തയാഴ്ചയാകും വാക്‌സിന്‍ വിതരണം ചെയ്യുക.

Also read:  ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ ; 5 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും

 

 

Also read:  യു.എ.ഇ യില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി