തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. 22 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഗുരുവായൂര്‍ ദേവസ്വത്തിലെ 153 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്ഷേത്രത്തില്‍ ആകെ 46 ജീവനക്കാര്‍ക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നും ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കോവിഡ് പരിശോധന തുടരും.
അതേസമയം ക്ഷേത്രത്തില്‍ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ക്ഷേത്ര പരിസരം നിയന്ത്രിത മേഖലയാക്കി. ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.