English हिंदी

Blog

WhatsApp Image 2020-06-23 at 1.44.17 PM

Web Desk

കൊറോണ വ്യാപനത്തെ തുടര്‍ന്ന് 78-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് മാറ്റിവച്ചതായി ഹോളീവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ അറിയിച്ചു. ഓസ്ക്കാര്‍, ബാഫ്താ എന്നീ പുരസ്ക്കാര നിശകള്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഇത്. 2021 ജനുവരിയില്‍ നടത്താനിരുന്ന പരിപാടി ഫെബ്രുവരി 28-ലാക്കാണ് മാറ്റിവെച്ചത്.

Also read:  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ജൂൺ 30) വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും ......

2021 ഫെബ്രുവരി 28-ന് നടക്കേണ്ട ഓസ്ക്കാര്‍ അവാര്‍ഡ് നിശ ഏപ്രില്‍ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷനന്‍ പിക്ച്ചേഴ്സ് അര്‍ട്സ് ആന്‍ഡ് സയന്‍സ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു. അടുത്തവര്‍ഷം നടക്കാനിരുന്ന ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് നിശയും ഏപ്രില്‍ 11-ലേക്ക് മാറ്റിവയ്ക്കാന്‍ ധാരണയി.

Also read:  വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

അതേസമയം കൊവിഡ്-19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തില്‍ ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേതഗതികള്‍ വരുത്തിയിട്ടുണ്ട്. ഒസ്കാർ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ ലോസ് ആഞ്ജല്‍സിലുള്ള ഏതെങ്കിലും ഒരു സിനിമ തിയേറ്ററിൽ ഒരാഴ്ച പ്രദർശിപ്പിക്കണമെന്ന നിയമം കൊറോണ സാഹചര്യം മാനിച്ച് ഒഴിവാക്കി. ഗോൾഡൻ ​ഗ്ലോബ് പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.