മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ ഇദ്ദേഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം പല തവ സന്ദര്‍ശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാന്‍ കാരണമെന്നാണ് സൂചന.


















