Web Desk
മുംബൈ: മുംബൈയില്‍ കോവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരിച്ചു. മുംബൈ ഗൊരേഗാവില്‍ സ്ഥിരതാമസക്കാരനായ പാലക്കാട് സ്വദേശി സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധയേറ്റ് മരിക്കുന്ന മലയാളികളുടെ എണ്ണം 27 ആയി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുകയാണ്. ഇന്ന് 5,024 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 65,829 പേര്‍ നിലവില്‍ ചികിത്സയിലാണ്.
അതേസമയം, രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 58% ആയി ഉയര്‍ന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം മാറിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.