യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിന് ഇളവു നല്‍കിയതായി നേരത്തെ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു.
അബുദാബി : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ 72 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
നേരത്തെ, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ പരിശോധനയില്‍ ഇളവു പ്രഖ്യാപിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, അബുദാബി വഴി പോകുന്നവര്‍ക്ക് ഈ ഇളവുണ്ടായിരിക്കില്ലെന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പില്‍ പറയുന്നത്.
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ രണ്ടെണ്ണം എടുത്തവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനകമ്പനികള്‍ അറിയിച്ചിരുന്നു.
എന്നാല്‍, അബുദാബിയില്‍ നിന്നും യാത്ര പുറപ്പെടുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയതായാണ് എയര്‍ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അബുദാബി ഒഴികെ യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ആവശ്യമില്ലെന്ന് ഷാര്‍ജയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന എയര്‍ അറേബ്യയും അറിയിച്ചു.
അതേസമയം, യുഎഇയില്‍ നിന്നും രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും ഒരു ബൂസ്റ്ററും എടുത്തവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധന ഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റിലെ എയര്‍ സുവിധ പേജില്‍ എല്ലാ യാത്രക്കാരും തങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ അപ് ലോഡ് ചെയ്യണം.