Web Desk
യു.എ.ഇയിലെ പ്രമുഖ സംഘടനയായ മാസ് കേരളത്തിലേയ്ക്ക്പുറപ്പെടാനൊരുങ്ങുന്ന യാത്രക്കാര്‍ക്കായി പ്രത്യേക കിറ്റ് വിതരണം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ അത്യാവശ്യ വസ്തുക്കളാണ് യാത്രക്കായി തയ്യാറെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തത്. കൈരളിയും മാസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പേര്‍ക്ക് പരിപാടിയിലൂടെ കിറ്റ് വിതരണം ചെയ്തു.