ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് മഹാമാരിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനുളള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് അവസാനത്തെ മഹാമാരിയല്ലെന്ന് ചരിത്രം നമ്മളെ പഠിപ്പിച്ചിട്ടുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.











