Web Desk
ബെൽഗ്രേഡ്:ടെന്നീസ് തരം നൊവാക് ജോക്കോവിച്ചിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ താരത്തിന്‍റെ മാതാപിതാക്കള്‍ രംഗത്ത്. ദിമിത്രോവ് കോവിഡാണെന്ന കാര്യം മാറച്ചുവച്ച് ടൂറ്‍ണമെന്‍റില്‍ പങ്കെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിന് നേരത്തെ കോവിഡ് ഉണ്ടായിരുവെന്നും ഇതുമറച്ചുവെച്ച് താരം ടൂർണമെന്റിൽ പങ്കെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോക്കോവിച്ചിന്‍റെ അച്ഛൻ പറഞ്ഞു. ജോക്കോവിച്ച് സംഘടിപ്പിച്ച ‘അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്‍റി’ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ജോക്കോവിച്ചിന്‍റെയും ഭാര്യയുടേയും പരിശോധനാഫലം പോസിറ്റീവായതോടെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്‍റ് നടത്തിയെന്നും ടൂർണമെന്‍റിന്‍റെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിച്ചിരുന്നു എന്നുമാണ് ആരോപണം.
അതേമയം താരത്തിന്‍റെ മക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. ടൂർണമെന്‍റിൽ പങ്കെടുത്തവരിൽ ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം റദ്ദാക്കി. പിന്നാലെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയ്സ്ക്കി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്സാണ്ടർ സവരേവ് എന്നിവരും ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു.