Web Desk
രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. ബ്രന്റ് ക്രൂഡ് ഓയിലിന് 41.02 നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 76 രൂപ 42 പൈസയുമാണ് ഇന്നത്തെ നിരക്ക്.
ജൂണ്‍ ഏഴ് മുതലാണ് പെട്രോള്‍, ഡീസല്‍ വില പ്രതിദിനം വര്‍ധിക്കാന്‍ തുടങ്ങിയത്. മൂന്നാഴ്ച കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്. രാജ്യാന്തര ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടും രാജ്യത്തെ ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്.