കൊറോണ നിയന്ത്രണ സംവിധാനം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് മാസം മുതൽ ട്രഷറി കളിൽ നിന്നും പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരുടെ പെൻഷൻ ഇടപാടുകൾ സംബന്ധിച്ച് ഒരു വിവരവും പാസ്‌ബുക്കുകളിൽ രേഖപ്പെടുത്തി നൽകുന്നില്ല. ഇതുമൂലം വാങ്ങുന്ന പെൻഷൻ തുകഅറിയാൻ കഴിയുമെങ്കിലുംഅതിന്റെ ബാലൻസ് എത്രയാണെന്ന് മാസങ്ങളോളം അറിയാൻ കഴിയാത്ത സാഹചര്യമാണ്. ട്രഷറി ഉദ്യോഗസ്ഥരോട് ബാലൻസ് എത്രയെന്നു ചോദിച്ചാൽ രണ്ടുദിവസം കഴിഞ്ഞു വരാൻ പറയുന്ന സമീപനം വയോധികരായ പെൻഷൻകാരിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
മാത്രമല്ല സമീപകാലത്തു ഒരു ട്രഷറിയിൽ ഈ അടുത്ത കാലത്ത് നടന്ന പെൻഷൻ സാമ്പത്തിക തിരിമറിയും ഈ വിധത്തിൽ പെൻഷൻ ഇടപാടുകൾ പാസ് ബുക്കിൽ രേഖപ്പെടുത്താത്തത് വയോധികരായ പെൻഷൻകാരെ വളരെ യേറെ ആശങ്ക പ്പെടുത്തു ന്നുണ്ടെന്നും ഈ സാഹ ചര്യത്തിൽ അടുത്ത പെൻഷൻ തീയതി മുതലെ ങ്കിലും പഴയ രീതിയിൽ പാസ് ബുക്കിൽ പെൻഷൻ വിവരങ്ങൾ രേഖപ്പെടു ത്താൻ നടപടി സ്വീകരിക്കണമെന്നും കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സർക്കാരിനോടും ട്രഷറി ഡയരക്ടരോടും അഭ്യർത്ഥിച്ചു.
അസോസിയേഷൻ തിരു:ജില്ലാ നിർവാഹകസമിതി യോഗത്തിൽ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, എം. പ്രഭാകരൻ നായർ, വി ബാബുരാജ്, പി. വാസുദേവൻനായർ, കെ. കുമാരപിള്ള, എ. എം. ഇസ്മായിൽ., പ്രഭുല്യൻ. അനിൽ തമ്പി എന്നിവർ സംസാരിച്ചു.