Web Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ (76) തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 23 ആയി.
ശനിയാഴ്ച മുംബൈയിൽ നിന്നെത്തിയ ആൾ ഞായറാഴ്ചയാണ് മരിച്ചത്. ഗുരുതര ശ്വാസകോശ രോഗത്തിന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം കടുത്ത പ്രമേഹ രോഗി ആയിരുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇന്ന് മൃതദേഹം സംസ്‌കരിക്കും.