Web Desk
പ്രതീക്ഷകള്‍ തകിടംമറിച്ച് കോവിഡ്കാലം മുന്നോട്ടുനീങ്ങുന്നതിനിടെ ബുധനാഴ്ച കൊച്ചി മെട്രോക്ക് മൂന്നാം പിറന്നാള്‍. ലോക്ഡൗണില്‍ സര്‍വിസ് നിശ്ചലമായതോടെ നഗരത്തിന്റെ മുഖമായി മാറിയ മെട്രോക്ക് സംഭവിച്ചത് കോടികളുടെ വരുമാനനഷ്ടം. പേട്ട പാതയും പൂര്‍ത്തിയാക്കി ഒന്നാം ഘട്ടം അവസാനിച്ചെങ്കിലും പുതിയ സ്റ്റേഷനിലേക്ക് യാത്ര സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിദിനം ശരാശരി 65,000 യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന മെട്രോ മാര്‍ച്ച് 22 ലെ ജനത കര്‍ഫ്യൂ മുതല്‍ അടഞ്ഞുകിടക്കുകയാണ്.