Web Desk
സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 81 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരിൽ 98 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 46 പേർ. സമ്പർക്കം വഴി 8 പേർക്കാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന് രോഗം ബാധിച്ചവരുടെ കണക്കെടുത്താൽ ഡൽഹി 15, ബംഗാൾ 12, മാഹാരഷ്ട്ര 5, തമിഴ്നാട് 5, കർണാടക 4, ആന്ധ്ര 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്:
പത്തനംതിട്ട 25
കൊല്ലം 18
കണ്ണൂർ 17
പാലക്കാട് 16
തൃശൂർ 15
ആലപ്പുഴ 15
മലപ്പുറം 10
എറണാകുളം 8
കോട്ടയം 7
ഇടുക്കി 6
കാസർകോട് 6
തിരുവനന്തപുരം 4
കോഴിക്കോട് 3
വയനാട് 2
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിൽസയിലുണ്ട്. 1,54,759 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2,282 പേർ ആശുപത്രികളിൽ. ഇന്ന് 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.