മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്ററിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെടാനും പരിഹരിക്കാനും മുന്നിട്ടിറങ്ങിയ സ്ഥിരോത്സാഹിയായ പൊതു പ്രവർത്തകനായിരുന്നു പീറ്റർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


















