വാഷിങ്ടണ്‍: തെറ്റായ വിവരങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നീക്കം ചെയ്തത് 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകളാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തിലാണ് ഇത്രയുമധികം ചാനലുകള്‍ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തത്. എല്ലാം രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റ് ചെയ്തവയാണെന്ന് കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം, ഈ വിഷയത്തില്‍ യുഎസിലെ ചൈനീസ് എംബസി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചിരുന്നു.