English हिंदी

Blog

chennithala

 

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.

Also read:  സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍

ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്ന്. തന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. പ്രശാന്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെങ്കില്‍ പ്രശാന്ത് അനുഭവിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. രേഖകള്‍ പ്രതിപക്ഷ നേതാവിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Also read:  രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മലയോര ടൂറിസം കേന്ദ്രമായി മൂന്നാറിനെ തെരഞ്ഞെടുത്ത് ദേശീയ സര്‍വ്വേ

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പലതും മൂടിവയ്ക്കുന്നുവെന്നും വസ്തുത മുഖ്യമന്ത്രി മറച്ചുപിടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. അമേരിക്കയില്‍ വെച്ച് മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Also read:  ശബരിമല ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഓണ്‍ലൈന്‍ ദര്‍ശനം ഏര്‍പ്പെടുത്താമെന്ന് വിദഗ്ധ സമിതി