തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശം രാഷ്ട്രീയവഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം മാണിയുടെ ആത്മാവ് ഇത് പൊറുക്കില്ല. മാണിയെ ക്രൂശിലേറ്റിയവരാണ് എല്‍ഡിഎഫിലുള്ളത്. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാളും അംഗീകരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് നെഞ്ചുകൊടുത്താണ് കെ.എം മാണിയെ സംരക്ഷിച്ചത്. മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ മാണി കയറുന്നത്. എല്‍ഡിഎഫ് പ്രവേശനത്തിന് മുന്‍പ് ജോസ് പിതാവിനോട് ക്ഷമാപണം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.