ഉമ്മുല്‍ ഖുവൈന്‍: യുഎഇയിലെ ഉം അല്‍ ഖുവൈന്‍ എമിറേറ്റിലെ ഉം തൗബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തമുണ്ടായി. വൈകീട്ടാണ് സംഭവം. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക് ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും.