ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സമരസമിതി. ഭേദഗതി നിര്‍ദേശം അംഗീകരിക്കില്ല. താങ്ങ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വകാര്യ വ്യാപാരികളും വിളകള്‍ വാങ്ങില്ലെന്ന ഉറപ്പാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുകയാണ്. കരാര്‍കൃഷി തര്‍ക്കങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ ഭേദഗതി നിര്‍ദേശിക്കും. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്. വൈദ്യുതി ഭേദഗതി ബില്ലിലെ ആശങ്കകളും പരിഹരിച്ചേക്കുമെന്നാണ് സൂചന.
ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. ഒന്നര മണിക്കൂറിലേറെയാണ് പ്രധാനമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമിത് ഷായും നരേന്ദ്ര സിംഗ് തോമറും മടങ്ങി. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.