വയനാട്: വോട്ടെടുപ്പ് നടക്കവെ വയനാട് മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി (54) ആണ് മരിച്ചത്. തൃശിലേരി ജി.എച്ച്.എസ്.എസില്‍ വേട്ട് ചെയ്ത് പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് സമാനമായി രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുക.
457 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറന് അവസാനിക്കും. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ച വോട്ടര്‍മാര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.