
ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥക്കും ദോഷം
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരകയറ്റത്തിന് ഒരുങ്ങുന്ന സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരകയറ്റത്തിന് ഒരുങ്ങുന്ന സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്
പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.
അധികാരത്തിന് എതിരായ മനുഷ്യന്റെ സമരം മറവിക്ക് എതിരായ ഓര്‍മകളുടെ സമരമാണെന്ന് പറഞ്ഞത് വിഖ്യാത വിശ്വസാഹിത്യകാരന്‍ മിലാന്‍ കുന്ദേര ആണ്. നേതാക്കള്‍ പലതും മറക്കുന്നതും മറവി അഭിനയിക്കുന്നതും അവരുടെ നിലനില്‍പ്പ് സൗകര്യപ്രദമാക്കാനാണ്.
തിരുവനന്തുപരത്ത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന് സര്‍ക്കാര്‍ പുല്ല് വില മാത്രമാണ് കല്‍പ്പിക്കുന്നത്
ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല
ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.ഗോവിന്ദപിള്ള തുടങ്ങിയ നേതാക്കളുടെ വിയോഗത്തിനു ശേഷം സൈദ്ധാന്തികരുടെ അഭാവം സിപിഎമ്മിനെ നന്നേ ബാധിച്ചിട്ടുണ്ട്. എം.എ.ബേബിയെ പോലുള്ളവര്‍ തികഞ്ഞ താത്വിക വീക്ഷണത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ആധുനികാനന്തര കാലത്ത് പരിഹാസത്തിന് പാത്രമാകാനാണ്
ഇംഗ്ലീഷ് പോപ് ഗായിക റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെലിബ്രിറ്റികളെ അണിനിരത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക് നിലവില്‍ അധികാരമുള്ളത് ഒരിടത്തു മാത്രമാണ്
മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ രൂപപ്പെടുത്തിയ ഈ സഖ്യം യുഡിഎഫിന് തിരിച്ചടിയായി
2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,000 കോടി രൂപ അധിക മൂലധനമായി നല്‍കുമെന്നാണ് നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
നേരത്തെ സമാധാനപരമായി മുന്നോട്ടുനീങ്ങിയിരുന്ന കര്‍ഷക സമരത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് ചില പരിമിതികളുണ്ടായിരുന്നു
സാധാരണക്കാരന്റെ കീശ അനുദിനം ചോരുന്ന സ്ഥിതിയാണ് ഇന്ധന വിലയിലെ കുതിപ്പ് സൃഷ്ടിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങളെ പിന്തുണക്കാത്ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നിലപാടിനെ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വിമര്‍ശിക്കുന്നത് ശാസ്‌ത്രകാരനെ മുറിവൈദ്യന്‍ ചോദ്യം ചെയ്യുന്നതു പോലെയാണ്.
റാലിക്കിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് സമര സമിതി
കേസ് സിബിഐ അന്വേഷിച്ചാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്
റേറ്റിംഗ് കൂട്ടാന്‍ റിപ്പബ്ലിക്ക് ടിവി തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ന്യൂസ് റൂമുകളില്‍ അയാള്‍ കാണിക്കുന്ന ഏകാധിപത്യ മനോഭാവത്തിന് പിന്നിലെ ക്രിമിനല്‍ വാസന ഏതറ്റം വരെ പോകുമെന്നാണ് വ്യക്തമായത്
കോവിഡ് വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് സംശയമുയരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താനായി രാഷ്‌ട്രതലവന്‍മാര്‍ തന്നെ ആദ്യം കുത്തിവെപ്പ് സ്വീകരിച്ച് മാതൃക കാട്ടുകയാണ് ചെയ്യേണ്ടത്
യുഎസ് ലോകത്തിനു നേരെ കൊട്ടിയടച്ച വാതിലുകള്‍ ഒന്നൊന്നായി തുറന്നിടുകയാണ് അദ്ദേഹം വിവിധ ഉത്തരവുകളിലൂടെ ചെയ്‌തത്.
ക്യാപ്‌റ്റനും ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനുമായ വിരാട് കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ദയനീയവും ചരിത്രം സൃഷ്‌ടിച്ചതുമായ തോല്‍വിക്കു ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ രണ്ട് വിജയങ്ങള്‍ നേടുകയും വിജയത്തിന് തുല്യമായ ഒരു സമനില കൈവരിക്കുകയും ചെയ്‌ത ടീമിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല
ഡല്‍ഹിയില്‍ നടക്കുന്നത് തീര്‍ത്തും ജനാധിപത്യപരമായ സമരമാണ്
കാര്യങ്ങള്‍ പഴയ പടിയാകാന്‍ ദീര്‍ഘമായ സമയം ആവശ്യമായി വരുമെന്ന് രഘുറാം രാജന് ചൂണ്ടികാട്ടുന്നു
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ കണ്ണ് തള്ളിക്കുന്ന വാഗ്‌ദാനങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നല്‍കി യിരുന്നത്.
അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില മാധ്യമങ്ങളുടെ അഭ്യൂഹം. അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം പറയുന്നു.
കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അനന്തമായി നീളുമ്പോള്‍ നിയമം സ്റ്റേ ചെയ്യുന്നുവെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സമരക്കാര്‍ക്ക് അനുകൂലമാണെന്ന് തോന്നാമെങ്കിലും അതിനൊപ്പം വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ കാട്ടിയത് സംശയകരമായ നിലപാടാണ്.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.
സിപിഎമ്മിന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളത്.
കോണ്‍ഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനും വരെ കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്.
കാളകൊമ്പുകളുള്ള കിരീടമണിഞ്ഞ് കുന്തത്തില്‍ കുത്തിയ ദേശീയപതാകയുമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറി അട്ടഹസിച്ച തീവ്രവംശീയവാദിയായ പ്രാകൃതനും അമേരിക്കന്‍ പ്രസിഡന്റായ ട്രംപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്.
പോക്‌സോ കോടതിയില്‍ വിചാരണ എന്ന പേരില്‍ നടന്നത് വെറും പ്രഹസനമാണെന്ന അതിരൂക്ഷ വിമര്‍ശനത്തോടെയാണ് ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടത്
സ്വര്‍ണവും സമാനമാം വിധം നികുതിവലക്ക് പുറത്ത് വ്യാപരിക്കുന്ന പണം ഒഴുകുന്ന ഒരു പ്രധാന ആസ്തി മേഖലയാണ്
തിരുവന്തപുരത്ത് എല്ലാ വര്‍ഷവും നടത്തുന്ന ചലച്ചിത്ര മേള കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തവണ തിരുവന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നീ സ്ഥലങ്ങളില്‍ കൂടി നടത്താന്‍ തീരുമാനിച്ചത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.