
രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരാണ് ഈ വീഡിയോ ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്

യുഎഇയില്‍ നടന്നുവരുന്ന കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 31,000ല്‍ അധികം പേര്‍ പങ്കെടുത്തു. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്‍റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ ആശങ്ക തുടരുന്നതിനിടെ, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച് അതീവ ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഫീല്‍ ഖാന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രത്യേക തീമില്‍ മാത്രമായി നിക്ഷേ പം നടത്തുന്ന ഫണ്ടുകളെയാണ് തീമാറ്റിക് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കണ്‍ സ്യൂമര്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ പ്രത്യേക തീമുകളിലായിട്ടാകും ഇത്തരം ഫ ണ്ടുകളുടെ നിക്ഷേപം.

ദുബായ്: കേരള പ്രവാസി ക്ഷേമനിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആര്‍.പി മുരളിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷമായി ഷാര്‍ജയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് ആര്‍.പി മുരളി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നേതൃത്വത്തില്‍

ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു.

ഒഡീഷയില്‍ കോവിഡ് ബാധിച്ച് ആകെ നാല് മലയാളികള്‍ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

പ്രണബ് മുഖർജിയുടെ നിര്യാണത്തില്‍ സെപ്റ്റംബർ ആറുവരെ ദുഃഖാചരണം നടക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് ഇന്ന് 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി(84) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത്ത് മുഖർജിയുടെ ട്വീറ്റാണ്.

സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നല്ല തോതില്‍ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തില്‍ താഴെയാണ്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയത്. പുതുതായി 910 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1226 രോഗികള്‍ സുഖം പ്രാപിച്ചു.

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ് മാറ്റിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ്‌കമ്പനിയായ എച്ച്‌ഡിഎഫ്‌സി എഎംസി 3.6 ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ് കൈകാര്യം ചെയ്യുന്നത്. ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായി 1999ലാണ് കമ്പനി ആരംഭിച്ചത്.

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബര്‍ 15നകം പിഴ തുക പ്രശാന്ത് ഭൂഷണ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുവഭിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനഃപരിശോധനഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാതിരുന്നതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. ഓണവുമായി ബന്ധപ്പെട്ട് ഒരു വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സുധീര്‍നാഥ് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? അനുദിനമനുദിനമെന്നില്‍ നിറയും ആരാധനാ മധുരാഗം നീ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ഈ വരികള്‍ ത്യക്കാക്കരയില്‍ രചിക്കപ്പെട്ടതാണ്. അപ്പന്‍ തച്ചേത്ത് രാജപരമ്പര എന്ന സിനിമയ്ക്ക്

കോവിഡ് സാഹചര്യത്തിൽ അസാധാരണംവിധം മ്‌ളാനമായ അന്തരീക്ഷത്തെ മുറിച്ചുകടക്കാൻ നമുക്ക് കഴിയുക തന്നെ ചെയ്യും എന്ന് പ്രത്യാശ പുലർത്തികൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക്

സർക്കാർ സർവീസിൽ പണിയെടുക്കാതെ ഇരിക്കാം എന്ന മോഹത്തിൽ ഇനി ആരും സർക്കാർ ജോലിക്ക് ശ്രമിക്കേണ്ട. ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ കേന്ദ്രം മാർഗ നിർദേശം പുറത്തിറക്കി. ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിളക്കുകളിൽ കൂടുതൽ ഇളവുകൾ നൽകി അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. രാജ്യത്ത് മെട്രോ റെയില്‍ സര്‍വ്വീസിന് അനുമതി നൽകിയതാണ് നാലാം

ഐ ഗോപിനാഥ് കൊവിഡ് കാലം അനന്തമായി നീളുകയാണല്ലോ. അതാകട്ടെ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറക്കുകയാണ്. നമ്മുടെ സ്വകാര്യജീവിതത്തേയും കുടുംബജീവിതത്തേയും മാത്രമല്ല പൊതുജീവിതത്തേയും അത് മാറ്റിമറിക്കുന്നു. തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയജീവിതവും മാറിമറിയുകയാണ്. ഇന്നോളം കണ്ടുപഴകിയ രാഷ്ട്രീയപ്രവര്‍ത്തനശൈലിയെല്ലാം

യുഎഇയില്‍ ശനിയാഴ്ച 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,328 ആയി. 341 പേര്‍ കൂടി രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.

കോവിഡ് ഭേദമായതിന് പിന്നാലെ ശരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രിയെ കഴിഞ്ഞയാഴ്ച്ച എയിംസില്‍ പ്രവേശിപ്പിച്ചത്

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുള്ള കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ ഒരു കാര്‍ട്ടൂര്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം.

വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ബുള്‍ മാര്‍ക്കറ്റിലേക്ക് തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. ധനലഭ്യത തന്നെയാണ് വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്.