
സൗദി-കുവൈറ്റ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു
കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും കുവൈറ്റില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും കുവൈറ്റില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്. ഓഹരി വിപണി കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ധനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക് ഉത്തേജനം പകരുകയായിരുന്നു. മറ്റ് ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്.

മടങ്ങി വരുന്ന അധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ലോക വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്.

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനേ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തു നല്കുകയും ഫാക്‌സ് അയയ്ക്കുകയും ചെയ്തിരുന്നു. അത് വൈകിയാണ് അംഗീകരിച്ചത്. 2004 ഓഗസ്റ്റ് 28നാണ് രാജിവച്ചത്.

നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു കെ.പി.സി.സി ആസ്ഥാനമായ

തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ച രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ. വക്കം സ്വദേശി അൻസാർ (29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകൽ രണ്ടരയോടെ മൂന്നാം വാർഡിലാണ് സംഭവം. അൻസാറിൻ്റെ അമ്മ റഹ് ലാബീവി (56) ആശുപത്രിയിൽ

കേരളാ സെറാമിക്സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്ലാന്റ് ഈ മാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍ പ്രസ്സ് എന്നീ പ്ലാന്റുകളാണ് നവീകരിച്ചത്. ഖനന ആവശ്യത്തിനായി ലാന്റ് പര്‍ച്ചേസ്

ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബർ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രിപിണറായി വിജയൻ ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററി

പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുവദിച്ച 12250 പഠനമുറികളുടെയും പട്ടികവർഗ വിദ്യാർത്ഥികൾക്ക് അനുവദിച്ച 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 19) രാവിലെ 11ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. പട്ടികജാതി

സുധീർ നാഥ് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉമ്മൻചാണ്ടി മാറിയിരിക്കുകയാണ്. 50 വർഷത്തോളം തുടർച്ചയായി കേരള നിയമസഭയിൽ അംഗമായി അദ്ദേഹം മാറിയിരിക്കുന്നു. ഒരു വ്യക്തി എന്നുള്ള നിലയിൽ നിന്ന് ഒരു പ്രസ്ഥാനമായി അദ്ദേഹം മാറി എന്നുള്ളതാണ്

ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കായ 1020 റിയാലിന് 176 യാത്രക്കാരുമായി നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ

അമേരിക്കന്‍ ടെക്നോളജി ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് കമ്പനി ഫസ്റ്റ് പാര്‍ട്ടി റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, കടകള്‍ എന്നിവ വഴിയായിരുന്നു ആപ്പിള്‍ ഇതുവരെ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്.

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസത്തെ ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 134ഉം നിഫ്‌റ്റി 11ഉം പോയിന്റ് നഷ്‌ടം രേഖപ്പെടുത്തി. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണിക്ക് പക്ഷേ അത് നിലനിര്‍ത്താനായില്ല.ഉച്ചക്കു ശേഷം ശക്തമായ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹോമിയോപ്പതി കേന്ദ്ര കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2020 പാസാക്കി രാജ്യസഭ. എല്ലാത്തരം മരുന്നുകളും പൗരന്മാര്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനാണ് എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ ഉപയോഗിക്കുന്നതെന്നും കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ ഫണ്ട് വളരെയധികം ഉപയോഗപ്രദമാകുമെന്നും എംപിമാര്‍ പറഞ്ഞു.

സുധീര്‍നാഥ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളത്തെ കേര വ്യക്ഷങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന പോലെ തന്നെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ നാട് എന്ന് പറയുന്നതും. ഇതില്‍ ത്യക്കാക്കരയില്‍ മാത്രം കാര്‍ട്ടൂണിസ്റ്റുകള്‍

പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തില്‍ ബഹുമാനപ്പെട്ട രാജാവ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു

ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ, ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ എന്നിവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയായിരുന്നു നേതാക്കളുടെ ആശയവിനിമയം.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ 69 ലക്ഷത്തോളമാണ്. 52 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് രണ്ടാമത്.

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.

വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

കോവിഡിനെ തുടർന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂർവ്വ സ്ഥിതിയിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് അഞ്ച് വർഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്.

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ പ്രതിഷേധിച്ചാണു രാജി.

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ

വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ

വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്.