
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി
ശ്രീ സിമന്റ്‌സ്, ഗെയില്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ശ്രീ സിമന്റ്‌സ്, ഗെയില്‍ എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.

ശ്രീ സിമന്റ്‌സ്, ഗെയില്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ശ്രീ സിമന്റ്‌സ്, ഗെയില്‍ എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.

നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് അവര്‍ പറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴാണ് ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്. എന്നാല്‍ ഓഹരി വിപണിയായാലും ഏത് ആസ്‌തി മേ ഖലയായാലും അത് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത് മാത്രമാകരുത് ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ് ചെയ്യേണ്ടത്.

അഖില്‍-ഡല്‍ഹി യമുന ഒരു സംസ്‌കാരത്തിന്റെ ഉത്ഭവത്തിലെങ്ങോ ആരംഭിച്ച നദി. പുണ്യ നദി ത്രയങ്ങളില്‍ ഏറ്റവും മാലിന്യം നിറഞ്ഞ നദിയും ഈ നദിയാണ്. ഹിമാലയത്തിന്റെ താഴ്വാരത്തിലെ യമുനോത്രിയില്‍ നിന്നും ആരംഭിക്കുന്ന നദി ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്

മോട്ടര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ഖട്ടര്‍ തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. താനുമായി

റായ്ഗഡ് ജില്ലയിലെ കാജല്‍പുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്.

ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന് തോന്നിക്കും വിധം കോണ്‍ഗ്രസ് നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ് 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക് കത്ത് അയച്ചത്. 2004 മുതല്‍

സുധീര്‍നാഥ് ആനകള്‍ ഇല്ലാതെ അമ്പാരി ഇല്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ … പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി

കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ആത്മാര്‍ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയ പ്രസ്താവന സമര്‍പ്പിച്ചത്.

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച് എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കോവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

ഓഹരി വിപണി കുതിപ്പ് തുടരുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ് ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്. സെന്‍സെക്‌സ് 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍സ് ഓഹരികളാണ് വിപണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്.

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ കപില്‍ സിബലുമായി ആശയവിനിമയം നടത്തി. നേതാക്കളെ ബിജെപി ഏജന്റുമാരെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരായ ട്വീറ്റ് കപില്‍ സിബല്‍ പിന്‍വലിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്

ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരു ന്നതാണ് കാണുന്നത്.

ഹിന്ദി അറിയാത്തവര്‍ക്ക് വിഡീയോ കോണ്‍ഫ്രന്‍സിങില്‍ നിന്ന് പുറത്തുപോകാമെന്ന പറഞ്ഞ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ചക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച് .ഡി കുമാരസ്വാമി.

ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടെല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആന്ധ്രയില്‍ മൂന്നു തലസ്ഥാന നഗരമെന്നതിനെതിരെ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധ സമരങ്ങള്‍ ശക്തിപ്പെടുന്നു. തലസ്ഥാനമായി അമരാവതി തുടരണമെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) യുടെ ധര്‍ണ – എഎന്‍ഐ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൃഷ്ണ ജില്ലയിലെ നന്ദിഗാം നഗരത്തിലായിരുന്നു ധര്‍ണ.

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. നിലവില്‍ 31,06,348 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ദമ്മാം: കൊറോണ രോഗബാധയെത്തുടർന്നു ദുരിതത്തിലായ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി, കഴിഞ്ഞ അഞ്ചു മാസമായി പ്രവർത്തിച്ചു വരുന്ന നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചു. സൂമിൽ ഓൺലൈനായി നടന്ന സമാപനസമ്മേളനം നോർക്ക റൂട്ട്സ് റസിഡന്റ്

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികൺസോൾ നടപ്പു സാമ്പത്തികവർഷം പത്തു ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും. ആർട്ടിഫിഷ്യൽ

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച

നിര്‍ണ്ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടി സംഘടനാ രീതിയില്‍ അടിമുടി മാറ്റം വേണമെന്നും പാര്‍ലമെന്‍ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. നരേന്ദ്രമോദിക്ക്

28കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഷാജഹാന്‍പൂരിലെ കലാന്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌എച്ച്‌ഒ സുനില്‍ ശര്‍മ്മയ്ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ബന്ദ എസ്‌എച്ച്‌ഒ ആയി

ഇന്ത്യയിൽ ഉയർന്ന രോഗമുക്‌തി നിരക്ക് എന്നും, രാജ്യത്ത് രോഗമുക്‌തി നിരക്ക് 75 ശതമാനത്തിൽ എത്തിച്ചതായും കേന്ദ്രം സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗമുക്‌തരുടെ എണ്ണം ഇന്ത്യയുടെ രോഗമുക്‌തി നിരക്ക് 75 ശതമാനത്തിലെത്തിച്ചതായി അധികൃതർ പറയുന്നു.