Category: India

വോഡാഫോണിന് അനുകൂലവിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണ്‍ നല്‍കിയ നികുതി തര്‍ക്കകേസില്‍ കമ്പിനിക്ക് അനുകൂല വിധി. വോഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദം തളളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്പിനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.

Read More »

ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ

ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ. ഇലക്ട്രോണിക്സ്, – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു.

Read More »

അണയാതെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം

അമൃത്സര്‍- ഡല്‍ഹി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയില്‍ പൊലീസ് തടഞ്ഞു

Read More »

ഒരു രൂപ കോയിന്‍ മേടിക്കാന്‍ 455 രൂപ കൊടുക്കണം

നിലവില്‍ 46% ഓഫറില്‍ 455 രൂപയ്ക്ക് കിട്ടുമെന്ന് സൈറ്റ് പറയുന്നു. ഇനി ആറ് എണ്ണം മാത്രമേ ബാക്കിയുള്ളൂ എന്നും സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്

കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്.പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്.

Read More »

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ര്‍ 59 ല​ക്ഷം ക​ട​ന്നു; മ​ര​ണം 93,379 ആ​യി

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 85,362 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. 1,089 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 93,379 ആ​യി.

Read More »

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

Read More »

ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീർ പരാമർശത്തിന് പിന്നാലെ ഇമ്രാൻ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇന്ത്യ പാകിസ്ഥാന് മറുപടിയും നൽകി. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച ഇന്ത്യൻ പ്രതിനിധി കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ആവ‌‍ർത്തിച്ചു.

Read More »

ഐ പി എൽ: ഡൽഹിക്ക് രണ്ടാം ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.

Read More »

ഏഷ്യാനെറ്റിന്റെ തലവര മാറ്റിയത് എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട് 

 ഏഷ്യാനെറ്റിന്റെ തലവര മാറ്റി മറിച്ച സംഗീതജ്ഞനായിരുന്നു എസ് . പി ബാലസുബ്രഹ്മണ്യം. ഏഷ്യാനെറ്റിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ് അദ്ദേഹം. സാമ്പത്തിക നഷ്ടത്തിലേക്ക്  പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ വിജയത്തിന് തുടക്കം കുറിച്ചത് എസ്പിബി യുടെ

Read More »

ഓഹരി വിപണിയില്‍ കരകയറ്റം

തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന്‌ കരയറ്റം. സെന്‍സെക്‌സ്‌ 835 പോയിന്റും നിഫ്‌റ്റി 244 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്‌.

Read More »

ഹരോള്‍ഡ്‌ ഇവാന്‍സ്‌ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ അതുല്യ മാതൃക

കെ.പി. സേതുനാഥ്‌ ഹരോള്‍ഡ്‌ ഇവാന്‍സ്‌ ഇന്നലെ ന്യൂയോര്‍ക്കില്‍ മരണമടഞ്ഞു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലും, എഴുത്തിലും, പുസ്‌തക പ്രസിദ്ധീകരണത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും, ഈ നൂറ്റാണ്ടിലും നിറഞ്ഞു നിന്ന അസാധാരണമായ വ്യക്തിത്വമാണ്‌ ഈ ലോകം വിട്ടു

Read More »

എസ്.പി.ബിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ത്യന്‍ സംഗീതത്തിന് ശ്രുതിമധുര നാദമാണ് നശ്ടമായതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു

Read More »

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റായി കെ.മാധവനെ തെരഞ്ഞെടുത്തു

 സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി .എഫ്‌) പ്രസിഡന്റായി തെരഞ്ഞെടുത്തു . ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം .

Read More »

വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ്: വിമാനക്കമ്പനികളുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ

പുതിയ കരാറിനായി ഒരു ദിവസത്തേക്ക് 499 രൂപയില്‍ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും ജിയോ അവതരിപ്പിച്ചു

Read More »

ഒമാനില്‍ നിന്ന് വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.

Read More »

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ഡല്‍ഹി എൽഎൻജെപി ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

Read More »

ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ

അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

Read More »

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണം; യുജിസി

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് – പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

Read More »

റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ റേഷൻ വിതരണം ചെയ്യുന്നതിന് റേഷൻ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്.

Read More »

“എങ്കേയും എപ്പോതും സന്തോഷം സംഗീതം പ്രിയ എസ്‌.പി.ബി”- കണ്ഠമിടറി ആരാധകർ

ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്‌. പി. ബി സംഗീതം.

Read More »

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സം​ഗീത രം​ഗത്ത് നിറഞ്ഞ് നിന്ന എസ്പിബി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

Read More »

ബിഹാറില്‍ മൂന്ന്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​​; ഒക്​ടോബര്‍ 28ന്​ ആദ്യഘട്ടം, വോ​ട്ടെണ്ണല്‍ നവംബര്‍ 10ന്​

ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്​ടോബര്‍ 28ന്​ 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്​ നടക്കും. നവംബര്‍ മൂന്നിന്​ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോ​ട്ടെടുപ്പ്​. നവംബറിന്​ ഏഴിന്​ നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ്​ പോളിങ്​ ബൂത്തിലേക്ക്​ പോവുക. നവംബര്‍ 10ന്​ വോ​ട്ടെണ്ണും.

Read More »

രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു

കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ അയോധ്യ ലക്‌നൗ ദേശീയ പാതകള്‍ ഉപരോധിച്ചു. റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നുണ്ട്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോ​ഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.

Read More »

കർണ്ണാടകയിൽ  സ്വകാര്യതൊഴില്‍ മേഖലയില്‍ കന്നഡക്കാർക്ക് മാത്രം ജോലി: നടപടികളുമായി യെദ്യൂരപ്പ സര്‍ക്കാര്‍

സ്വകാര്യതൊഴില്‍ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് എത്രയും വേഗം ഇറക്കുമെന്ന് നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി ജെസി മധുസ്വാമി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മലയാളികളടക്കം ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശങ്കയിലാണ്.

Read More »

കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കാനിരിക്കെ ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Read More »

എസ്‌പി ബാലസുബ്രമണ്യം ഗുരുതര അവസ്ഥയിലെന്നു റിപ്പോർട്ട്

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള  റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ്  ആശുപത്രി അധികൃതർ നൽകുന്ന

Read More »