
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി
കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.





























