English हिंदी

Blog

yuvaraj-singh

 

ചണ്ഡിഗഢ്: ദലിതര്‍ക്കെതിരായ ജാതീയ പരാമര്‍ശത്തില്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹിസാര്‍ ജില്ലയിലെ ഹാന്‍സി സിറ്റി പോലിസ് സ്റ്റേഷനില്‍ ഹാന്‍സി ആസ്ഥാനമായുള്ള അഭിഭാഷകന്‍ രജത് കല്‍സന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Also read:  സമ്മതമില്ലാതെ ഭാര്യയെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെ ; വിവാഹം ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍ല്ലെന്ന് കോടതി

ഐപിസി, എസ്സി/എസ്ടി നിയമത്തിലെ 153, 153 എ, 295, 505 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കല്‍സനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Also read:  വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക അതിക്രമം തന്നെ;ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാമിലെ ലൈവ് പരിപാടിയില്‍ മറ്റൊരു കളിക്കാരനെ പരാമര്‍ശിച്ചാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയതെന്ന് കല്‍സന്‍ ആരോപിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ ദലിതരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം യുവരാജിനെതിരേ പരാതി നല്‍കിയത്.

Also read:  കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍