
ഉംറ തീര്‍ഥാടനം: രോഗികള്‍ തല്ക്കാലം വിട്ടുനില്‍ക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ഉംറയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച പുനരാരംഭികാനിരിക്കാനിരിക്കെയാണ് നിര്‍ദേശം
ഉംറയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച പുനരാരംഭികാനിരിക്കാനിരിക്കെയാണ് നിര്‍ദേശം
അറബ് ലോകത്തെ മൂന്നാമത്തെയും സൗദിയിലെ ഒന്നാമത്തെയും ബാങ്കിങ് സ്ഥാപനമായിരിക്കും എന്‍.സി.ബി
അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ തയ്യറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സൗദി അറേബ്യയിലെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുമായി ചേർന്ന് ‘പ്രതീക്ഷ 2030’ എന്ന
ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക നിയമനം നല്‍കാനൊരുങ്ങി സൗദി.45,000 ലേറെ സ്വദേശികള്‍ക്കാണ് ഗതാഗത മന്ത്രാലയം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചു പുനരാരംഭിച്ച ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്.
സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.
നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഉംറ തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം കുടകള്‍ വിതരണം ചെയ്തു തുടങ്ങി.
ആൽബിൻ ജോസഫ് ഇന്ത്യയിലെ ഭരണാധികാരികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാസിസ്റ്റുകൾ നടത്തുന്ന അക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി
ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പ്രതിസന്ധികളെ അതിജീവിച്ച് ആത്മീയ നിറവില്‍ ഉംറ തീര്‍ഥാടകര്‍ .നീണ്ട ഇടവേളയ്ക്കു ശേഷം ഹറമിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധിപേര്‍ ഫോട്ടോകളും വീഡിയേകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോവിഡിനെ തുടര്‍ന്ന ആറു മാസത്തോളമായി നിര്‍ത്തിവെച്ച തീര്‍ഥാടനമാണ് ഇഅ്തിമര്‍ന ആപ് വഴിയുള്ള ബുക്കിങിലൂടെ പുനരാരംഭിച്ചത്
ഉംറ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാകും തീര്‍ഥാടകരെ വരവേല്‍ക്കുക ആദ്യഘട്ടത്തില്‍ 1,000 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഹറമിലെത്തും.
ഒക്ടോബര്‍ നാലിനാണ് സഊദിയില്‍ ആഭ്യന്തര തീര്‍ത്ഥാടനം അനുവദിക്കുക.
ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും.
ഉംറ തീര്‍ഥാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 4 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ തീര്‍ഥാടനത്തിന് അനുമതി ലഭിക്കുക.
സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ രാജാവ്
സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിന് പിന്നാലെയാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.മൂന്നു ഘട്ടങ്ങളിലായാണ് തീര്‍ഥാടനം പുനരാരംഭിക്കുക.
സൗദിയില്‍നിന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത് ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.
വാനില്‍ ഉയര്‍ന്നു പാറുന്ന ഹരിത പതാകകളില്‍ വിശുദ്ധ വചനങ്ങള്‍…….വൈവിധ്യവും വരണശബളവുമായ അലങ്കാര പൊലിമയില്‍ പ്രവിശ്യകള്‍ സജീവം. .നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വന്‍കിട കെട്ടിടങ്ങളും പതാക, തോരണങ്ങള്‍, ബാനറുകള്‍ എന്നിവയാല്‍ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയൊരുക്കുന്നു. 90 ആം ദേശീയ ദിനത്തിന്റെ ആഘോഷ നിറവിലാണ് സൗദി അറേബ്യ .
പൈപ്പ്‌ലൈനുകളുടെ ജോലി 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിക്കുന്ന സിവില്‍, സൈനിക വിമാനങ്ങളുടെ എയര്‍ഷോയില്‍ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സും പങ്കെടുക്കുന്നു്. സെപ്റ്റംബര്‍ 23ന് വൈകീട്ട് നാലിനാണ് എയര്‍ഷോ.സൗദി ചാനലില്‍ വ്യോമാഭ്യാസം കാണാന്‍ എല്ലാവരും കാത്തിരിക്കൂ എന്ന് ഇതു സംബന്ധിച്ച ടീസര്‍ വിഡിയോയില്‍ സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പരിശീലന പരിപാടികളും വിമാനങ്ങളെ അലങ്കരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.
സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇരു രാജ്യങ്ങളും ഉൾപ്പെടെ 30 രാജ്യങ്ങൾ ഇടം പിടിച്ചിട്ടുണ്ട് .
സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.
വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒൻപത് സർവീസുകളാണ് കൂടുതലായി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരുന്നത് .
സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.