
ഒമാനില്‍ കോവിഡ് മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി
ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്. 188 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക് രോഗം ഭേദമായി.

























