Category: Kerala

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​സി​നെ​യാ​ണ് കൊ​ച്ചി സി​ബി​ഐ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നം​ഗ സി​ബി​ഐ സം​ഘം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലെ​ത്തി ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ഫ​യ​ലു​ക​ളു​മാ​യി മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലി​ൻ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Read More »

നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുന്നു: എല്‍.ഡി.എഫ് കൺവീണർ

സമര മുഖങ്ങളിൽ പോലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എല്‍.ഡി.എഫ് കൺവീണർ എ. വിജരാഘവൻ. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുകയാണ്.

Read More »

സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽസംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാണെന്നും 7 ജില്ലകളിൽ രോഗികളുടെ എണ്ണം ഗൗരവതരമാണെന്നും ഐഎംഎ അറിയിച്ചു.

Read More »

കോവിഡ്: ലുലു മാൾ സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

ലുലു മാളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്നും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

Read More »

ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ

ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ. വടക്കാഞ്ചേരി എങ്കക്കാട് റോഡിലാണ് നീതു ജോസഫിനെക്കാത്ത് എം എൽ എ നിൽപ്പു തുടങ്ങിയത്. രാവിലെ 9 മുതൽ ഉള്ള കാത്തു നിൽപ്പ് 11 മണി വരെ തുടരുമെന്ന് അനിൽ അക്കര. നാളുകളായി നീതുവിനെ തേടിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തുടർന്നാണ് റോഡരുകിലെ കാത്തു നിൽപ്പു തുടരുന്നത്.

Read More »

മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.

Read More »

കന്മദത്തിലെ മുത്തശ്ശി വിട വാങ്ങി

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായർ ഭാര്യ പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) നിര്യാതയായി.കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു.

Read More »

ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

Read More »

വിറക്, അറക്കപ്പൊടി, ഗ്യാസ്… (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് വിറക് കടകളും, അറക്കപ്പൊടി കടകളും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പറമ്പില്‍ നിന്ന് ലഭിക്കുന്ന മടലും മറ്റ് വിറകുകളും പലര്‍ക്കും തികയാതെ വരും. അപ്പോള്‍ പാചകത്തിന് വിറക് വേണ്ടി വരും. അത് നല്‍കാന്‍ വിറക്

Read More »

അടച്ചുപൂട്ടല്‍ മാത്രമാണോ കോവിഡിനെ നേരിടാനുള്ള മാര്‍ഗം?

കേരളത്തിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌. ഇതുവരെ 1,79,922 പേരാണ്‌ കേരളത്തില്‍ കോവിഡ്‌ രോഗബാധിതരായത്‌. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത്‌ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച്‌ ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല

Read More »

കൊറോണയോട് പോരടിച്ച കാർട്ടൂൺ ; ഇത് കേരള മാതൃക

കൊറോണയെ തളയ്ക്കുന്ന വാക്സിൻ വരാനിരിക്കുന്നതേയുള്ളു. പക്ഷേ രോഗവ്യാപനം തടയാനുള്ള ബോധവൽക്കരണത്തിൽ ശക്തിയുള്ള മറ്റൊരു മരുന്നുണ്ടായിരുന്നു.അത് കേരളം പ്രയോഗിച്ചു, കരുത്തുള്ള കാർട്ടൂൺ വര.കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംസ്ഥാനത്ത് നടത്തിയ കാർട്ടൂൺ

Read More »

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി എടുക്കും.

Read More »

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കോവിഡ്; 3347 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

അശ്ലീല വീഡിയോ: വിജയ് പി നായര്‍ കസ്റ്റഡിയില്‍

യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ മ്യൂസിയം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

Read More »

രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മലയോര ടൂറിസം കേന്ദ്രമായി മൂന്നാറിനെ തെരഞ്ഞെടുത്ത് ദേശീയ സര്‍വ്വേ

മൂന്നാറിനെ മനോഹരമായി കാത്തു സൂക്ഷിക്കുന്നതില്‍ ടൂറിസം രംഗത്തെ പങ്കാളികള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി നശിക്കാതിരിക്കാന്‍ പ്രദേശവാസികളും നന്നായി ശ്രദ്ധിക്കുന്നുണ്ട്. മലയോര പ്രദേശം, കായല്‍-കടല്‍ത്തീരം എന്നിവിടങ്ങളിലെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More »

‘പൊളിക്കേണ്ടത് വേണ്ട സമയത്ത് തന്നെ പൊളിക്കണം “: പഞ്ചവടിപ്പാലത്തിന്റെ നിർമ്മാതാവ്

ഷൂട്ടിങ്ങിനായി നിര്‍മിച്ച പഞ്ചവടിപ്പാലം പൊളിക്കാനുണ്ടാക്കിയതാണ്. കോട്ടയം കവണാറ്റുകരയിലെ ഈ തടിപ്പാലത്തില്‍ കയറാന്‍ ഷൂട്ടിങ്ങ് ക്രൂവിനുപോലും ആദ്യം പേടിയായിരുന്നു. പണം മുടക്കി നേരിട്ട് മേല്‍നോട്ടം നടത്തിയ നിര്‍മാതാവ് ഗാന്ധിമതി ബാലന് അതിന്റെ ഉറപ്പില്‍ സംശയമേയില്ലായിരുന്നു.

Read More »

ശബരിമലയില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും

ശബരിമല മണ്ഡല വിളക്ക് കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും. അന്തിമതീരുമാനം ഉന്നതതല റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും.

Read More »

കോവിഡ് പരിശോധന സർട്ടിഫിക്കറ്റ്: യാത്ര നിഷേധിച്ച് വിമാനകമ്പനികൾ

സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തർക്കം മൂലം കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേർക്ക് യാത്ര നിഷേധിച്ച് വിമാനകമ്പനികൾ. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്.

Read More »

സീ എന്റർടൈൻമെന്റ് 25 ആംബുലൻസുകളും 4,000 പിപിഇ കിറ്റുകളും സംഭാവന ചെയ്യുന്നു

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും സർക്കാരിന് കൈമാറുന്നു. സെപ്റ്റംബര്‍ 29, 2020, ഉച്ചക്ക് 3ന് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങ്.

Read More »

തഴഞ്ഞവര്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി സഞ്ജു; ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ ഇനി എങ്ങനെയാണ് കളിക്കേണ്ടത്?

ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

Read More »

മിഥിലാജ്, ഹഖ് മുഹമ്മദ്‌ എന്നിവരുടെ കുടുംബസഹായ ഫണ്ട് പാര്‍ട്ടി കൈമാറി

കോൺഗ്രസുകാർ വെഞ്ഞാറമ്മൂട്ടിൽ കൊലപ്പെടുത്തിയ മിഥിലാജ്, ഹഖ് മുഹമ്മദ്‌ എന്നിവരുടെ കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറി.

Read More »

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാന നഗരത്തിൽ വീണ്ടും ലോക്ഡൗൺ; മേയർ കെ.ശ്രീകുമാർ

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ.ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

Read More »

മറനീക്കി പുറത്തു വരുന്ന കോൺഗ്രസ്സിലെ ഭിന്നത: ഘടകകക്ഷികൾക്ക് പരാതി

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്റെയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്റെയും രാജിയില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍ പറഞ്ഞു.

Read More »

പൈപ്പ് ലൈന്‍ ജംഗ്ഷന്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് എല്ലാ ഗ്രാമങ്ങളിലും ഒരു കവലയുണ്ടാകും. നാല് വഴികള്‍ ചേരുന്ന പ്രദേശത്തെയാണ് കവല എന്ന് പറയുന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലേിയക്ക് പോകുന്ന കവലയെ സ്റ്റേഷന്‍കവല എന്നാണ് ഇപ്പോഴും പറയുന്നത്. പണ്ടൊക്കെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍

Read More »

കോവിഡ് വ്യാപനം രൂക്ഷം; സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം നി​ർ​ത്തിവെച്ച് യു​ഡി​എ​ഫ്

വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Read More »

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

തലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ഒരാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ലാല്‍, നിജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല.

Read More »

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന് കോവിഡ്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് പോസീറ്റീവ് . പി.എം മനോജുമായി സമ്പർക്കത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ .മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന് സമ്പർക്കമില്ല.

Read More »

നാളെ സർവ്വകക്ഷി യോഗം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ സർവ്വകക്ഷി യോഗം ചേരും. 4 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം.

Read More »

രോഗിയെ പുഴുവരിച്ച നിലയിൽ വീട്ടുകാർക്ക് നൽകി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി വീട്ടുകാർക്ക് തിരികെ നൽകിയത് പുഴുവരിച്ച നിലയിൽ. വീഴ്ചയിൽ പരിക്കേറ്റ രോഗിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച് രോഗി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Read More »

ബെന്നി ബെഹനാന്റെയും കെ.മുരളീധരന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

കെ മുരളീധരന്‍ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തര്‍ക്കം കോണ്‍ഗ്രസില്‍ മൂര്‍ച്ഛിക്കുകയാണ്. മുസ്ലീം ലീ​ഗ് അടക്കമുള്ള കക്ഷികള്‍ക്ക് രാജിയില്‍ കടുത്ത അമര്‍ഷമുണ്ട്. ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച്‌ മുന്നണിയില്‍ ആലോചന നടന്നില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്.

Read More »