
മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ദിവസത്തില്‍ തന്നെ പോസ്റ്റര്‍ പുറത്തിറക്കിയത് ശ്രദ്ധേയം.’പ്രതികാരം എന്റേത് ഞാന്‍ തിരിച്ചടിക്കും ‘എന്ന തലക്കെട്ടോടെയാണ് സുരേഷ്‌ഗോപി പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേരളത്തിലെ ആരോഗ്യ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നതും സർക്കാർ ഇടപെടീൽ ശക്തവുമായതിലാണ് ഇവിടെ കോവിഡ് വ്യാപനവും മരണനിരക്കും മറ്റുള്ളിടങ്ങളിലേതിനേക്കാൾ കുറഞ്ഞിരിക്കുന്നതെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോൺ.

സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി. 201920ൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 18,055 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.

കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പി.എ ആണോ പ്രതിവിധിയെന്ന് കോടതി പറഞ്ഞു.

മുൻ അധ്യാപകൻ ആയിരുന്ന നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ വീണ്ടും അധ്യാപകനായി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയുടെ പ്രാഥമിക കടമ്പ കടന്ന വിദ്യാർത്ഥികൾക്കാണ് സ്പീക്കർ ക്ലാസെടുത്തത്. സംസ്ഥാന യുവജന ക്ഷേമ ബോർഡാണ് മെയിൻ പരീക്ഷയ്ക്ക് സഹായിക്കുന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നത്.

കയറെന്നു പറഞ്ഞാൽ മലയാളികളുടെ മനസ്സിൽ വരിക ഒന്നുകിൽ കയർ യാൺ, അല്ലെങ്കിൽ കയർ ചവിട്ടി. തമിഴ്നാട്ടുകാരുടെ മനസ്സിൽ ചകിരിയും ചകിരിച്ചോറുമായിരിക്കും. എന്റെ അഭിപ്രായത്തിൽ അതിവിദൂരമല്ലാത്തൊരു കാലത്തിനുള്ളിൽ കയർ എന്നാൽ ലോകത്ത് അറിയപ്പെടുക കയർ വുഡ്ഡായിരിക്കും.

മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി സെബാസ്റ്റ്യന്‍, അപ്പു ഭട്ടതിരി, വര്‍ക്കി, ബോണി എം.ജോയ്, വിഷാല്‍ ടോം ഫിലിപ്പ്, നിഖേഷ് രമേഷ്, തിനേഷ്‌കുമാര്‍ എന്നിവര്‍ എഡിറ്റിങ്, മ്യൂസിക്, സൗണ്ട് ഡിസൈന്‍ എന്നിവയിലും ഒപ്പമുണ്ടായിരുന്നു. ഹൗഡിയുടെ ട്രെയ്ലര്‍ അടുത്തദിവസം തന്നെ പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസ് ചെയ്യുമെന്നും ജയ് പറഞ്ഞു.

മന്ത്രി എംഎം മണിക്ക് കൊവിഡ്; മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

രണ്ടുദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു

ശിവശങ്കറിനൊപ്പമാണ് സ്വപ്ന പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ടത്.

റവന്യൂമന്ത്രിയുടെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കണം. സ്വകാര്യ വ്യക്തികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പിഗ്മെന്റ് യൂണിറ്റിന്റെ ശേഷി വര്‍ധിപ്പിച്ചതും പഴയ ഓക്സിജന്‍ പ്ലാന്റിന്റെ കാര്യക്ഷമത കുറഞ്ഞതും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.

കോവിഡ് 19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും 374.75 കോടി ലാഭം നേടുകയും ചെയ്തത്.

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യത. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ചയാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന പേരില്‍ ചിത്രീകരിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍. സുരേഷ്ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നെന്നും കുറുവച്ചന്‍ പറഞ്ഞു.

കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കും. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും പ്രത്യേക പരിഗണന നല്‍കും.

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഹോസ്റ്റലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് അരികിലെത്തിയപ്പോൾ തലവേദന കൂടി താൻ ബോധരഹിതനായെന്ന് പരാതിയിൽ പറയുന്നു.

ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച് ചൂഷണം ചെയ്തതിന് ബിജെപി ഐടി സെൽ ചുമതലക്കാരൻ അശ്വിൻ മുരളിയുൾപ്പെടെ 41 പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിനു കീഴിൽ സൈബർ ഡോം സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി. 268 കേസെടുത്തു. 285 ഉപകരണം പിടിച്ചെടുത്തു.

എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന സിനിമ അമ്മ നിർമ്മിക്കുന്നു. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്നു. 2008 ളാണ് അമ്മ 2020 സിനിമ നിർമ്മിച്ചത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് അന്ന് പടം നിർമ്മിച്ചത്. ജോഷി ആയിരുന്നു സംവിധായകൻ. ഇത്തവണ സിനിമയിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും വേണ്ടിയാണ് അമ്മ പടം നിർമ്മികുന്നത്.

ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തു കള്ളക്കേസില്‍ കുടുക്കിയ യു.പി പൊലീസിെന്റ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു.

ഡോക്ടർ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കാൻ സർക്കാർ തീരുമാനം. നാല് വർഷക്കാലത്തേക്ക് ആണ് നിയമനം.നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിന്റെ ഈ നിയമനം.

ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്.

കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസിദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്.

ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്നും മുഖ്യമന്ത്രി.

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പത്ത് വയസിനും അറുപത് വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം ദര്‍ശനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വാരാന്ത്യത്തില്‍ 2,000 പേര്‍ ആകാമെന്നും മന്ത്രി അറിയിച്ചു. വിശേഷദിവസങ്ങളില്‍ 5,000 വരെയാകാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മന്ത്രി അറിയിച്ചു.

കൊച്ചി : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുമെന്ന്