അലന്‍ ഷുഹൈബിനും, താഹ ഫസലിനും എറണാകുളം എന്‍.ഐ.എ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത് ജനാധിപത്യത്തിലും, മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-നാണ് താഹയും, അലനും കോഴിക്കോട് പന്തീരങ്കാവ് പ്രദേശത്തു നിന്നും അറസ്റ്റു ചെയ്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്‌റ്റ) എന്ന ഇടതുപക്ഷ തീവ്രവാദ സംഘടനയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന മുദ്ര കുത്തിയാണ് വിദ്യാര്‍ത്ഥികളായ ഇരുവരെയും അറസ്റ്റു ചെയ്‌തത്. തുടക്കത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന കേസ്സ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.