Category: Economy

ഓണ്‍ലൈന്‍ വഴി പോളിസി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ്‌ പോളിസി വാങ്ങുമ്പോള്‍ ഏജന്റ്‌ എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ്‌ പ്രീമിയം കുറയുന്നത്‌. ഏജന്റിന്‌ നല്‍കേണ്ട കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ചെലവ്‌ ലാഭിക്കാന്‍ സാധിക്കുന്നതോ ടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാ ന്‍ സാധിക്കുന്നു.

Read More »
SENSEX

സെന്‍സെക്‌സ്‌ വീണ്ടും 40,000 പോയിന്റിന്‌ മുകളില്‍

  മുംബൈ: കഴിഞ്ഞ വെള്ളിയാഴ്‌ചയിലെ ശക്തമായ കരകയറ്റം ഓഹരി വിപണി ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനത്തിലും തുടര്‍ന്നു. നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി ഇന്ന്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ പോയില്ല. ഒടുവില്‍ തുടങ്ങിയ നിലവാരത്തില്‍

Read More »

വിപണിയിലെ ഉണര്‍വില്‍ നിന്ന്‌ നേട്ടമുണ്ടാക്കാന്‍ സിഡിഎസ്‌എല്‍

ലോക്‌ഡൗണ്‍ കാലത്ത്‌ വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ്‌ പുതുതായി ഡീമാറ്റ്‌ അക്കൗണ്ടുകള്‍ തുറന്ന്‌ ഓഹരി വ്യാപാരം തുടങ്ങിയത്‌. ഇത്‌ പ്രമുഖ ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്‌എല്ലിന്റെ ബിസിനസില്‍ മികച്ച വളര്‍ച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയത്‌. ഇത്‌ ഈ ഓഹരിയുടെ വില ശക്തമായി ഉയരുന്നതിന്‌ വഴിയൊരുക്കി.

Read More »

ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

നികുതിയേതര വരുമാനത്തില്‍ ഭീമമായ വീഴ്ച സംസ്ഥാനം നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 79.3 ശതമാനം ഇടിവാണ് നികുതിയേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്.

Read More »

ബംഗ്ലാദേശിന്റെ പിന്നിലാവുന്ന ഇന്ത്യ

ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്.

Read More »

ഓഹരി വിപണിയില്‍ കുതിപ്പിനു ശേഷമുള്ള തിരുത്തല്‍ തുടരുമോ?

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി 12,000 പോയിന്റ്‌ എന്ന പ്രതിരോധ നിലവാരത്തില്‍ തൊട്ടതിനു ശേഷം വില്‍പ്പന സമ്മര്‍ദം നേരിടുന്നതാണ്‌ കണ്ടത്‌. പ്രധാനമായും അത്‌ ഉയര്‍ന്ന നിലവാരത്തിലുള്ള ലാഭമെടുപ്പോടെയാണ്‌ തുടങ്ങിയത്‌. 12,000 പോയിന്റ്‌ എന്നത്‌
വൈകാരികമായി ഒരു പ്രതിരോധ നിലവാരമായതിനാല്‍ ആ നിലവാരത്തില്‍ ചെറിയ തോതില്‍ ലാഭമെടുപ്പ്‌ നടത്താന്‍ നിക്ഷേപകര്‍ തയാറാവുകയായിരുന്നു. വിപണിയിലുണ്ടായ മുന്നേറ്റത്തില്‍ നേട്ടം കൊയ്‌ത ഐടി, ഫാര്‍മ ഓഹരികളിലും റിലയന്‍സ്‌ ഇന്റസ്‌ട്രീസിലും ലാഭമെടുപ്പ്‌ ദൃശ്യമായി. എന്നാല്‍ പിന്നീട്‌ ആഗോള സൂചനകളെ തുടര്‍ന്ന്‌ 350 പോയിന്റോളം നിഫ്‌റ്റി കുത്തനെ ഇടിയുന്ന സ്ഥിതിയിലേക്ക്‌ ഈ ലാഭമെടുപ്പ്‌ മാറി.

Read More »

ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക്‌ താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന്‌ അകന്ന്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്‌. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാകൂ.

Read More »

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 20.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31 ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി.

Read More »

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ പത്താം ദിവസവും മുന്നേറ്റം

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌.

Read More »

എസ്‌ഐപി വഴി പല തരത്തില്‍ നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ മാര്‍ഗം സിസ്റ്റമാറ്റിക്ക്‌ ഇന്‍വെസ്‌മെന്റ്‌ പ്ലാന്‍(എസ്‌ഐപി) ആണെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിച്ചു വരികയാണ്‌. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിന്‌ നിക്ഷേപകര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്‌ സമീപകാല പ്രവണത. ഫണ്ട്‌ ഹൗസുകളുടെ എസ്‌ഐപി അക്കൗണ്ടുകളില്‍ പകുതിയും അഞ്ച്‌ വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നവയാണ്‌. എന്നാ ല്‍ എല്ലാ മാസവും നിക്ഷേപിക്കുന്ന പ്ലാനിന്‌ പുറമെ പലതരം എസ്‌ഐപികള്‍ ഉണ്ടെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ അറിവ്‌ പരിമിതമാണ്‌.

Read More »

ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം

കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ്‌ ഉയര്‍ന്നത്‌. 11,900 പോയിന്റിന്‌ മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും 12,000 പോയിന്റ്‌ മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ്‌ വിപണി നേട്ടം രേഖപ്പെടുത്തുന്നത്‌.

Read More »

നിഫ്റ്റി 12000 പോയിൻറ് മറികടക്കുമോ?

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ്‌ ഉയര്‍ന്നത്‌. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്‌ വിപണി കുതിച്ചത്‌.

Read More »

നിങ്ങളുടെ കൈവശമുള്ള ഓഹരി എപ്പോള്‍ വില്‍ക്കണം?

ഓഹരി നിക്ഷേപം തുടങ്ങുന്ന വേളയില്‍ പലരും വരുത്തിവെക്കുന്ന ഒരു പിഴവാണ്‌ ഓഹരികള്‍ ചെറിയ ലാഭത്തിന്‌ വില്‍ക്കുക യും ഇടയ്‌ക്കിടെ വാങ്ങിയും വിറ്റുമുള്ള ഇടപാടുകള്‍ തുടരുകയും ചെയ്യുന്ന രീതി. ഓഹരികള്‍ രണ്ട്‌-മൂന്ന്‌ ശതമാനം ലാഭം കിട്ടുമ്പോ ള്‍ വില്‍ക്കുന്ന രീതി ഉയര്‍ന്ന ചെലവ്‌ വരുത്തിവെക്കും.

Read More »

വായ്പാ നയം പ്രഖ്യാപിച്ച് ആര്‍ബിഐ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റിപ്പോ നിരക്ക് 4ലും റിവേഴ്‌സ് റിപ്പോ 3.3 ശതമാനത്തിലുമായിരുന്നു നിജപ്പെടുത്തിയിരുന്നത്.

Read More »

സെന്‍സെക്‌സ്‌ 40,000ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 40,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 303 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു; നിഫ്‌റ്റി 11,700ന്‌ മുകളില്‍

ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 304 പോയിന്റും നിഫ്‌റ്റി 76 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

സെന്‍സെക്‌സ്‌ 600 പോയിന്റ്‌ ഉയര്‍ന്നു; നിഫ്‌റ്റി 11,650ന്‌ മുകളില്‍

ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Read More »

ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുണ്ട്‌ റിസ്‌ക്‌

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളിലെ ഒരു വിഭാഗമാണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. റിസ്‌ക്‌ കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ്‌ ഇവയെ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

Read More »

ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോം ‘സിക്സ’ പുറത്തിറക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്

കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാക്ടിക്കല്‍ ലേണിംഗ് ആന്‍ഡ് ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് വിദൂര വിദ്യാഭ്യാസത്തിനുള്ള ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോമായ ‘സിക്സ’ പുറത്തിറക്കി. വിദൂര വിദ്യാഭ്യാസം അനായാസവും ആകര്‍ഷകവുമാക്കുന്നതിനുള്ള സവിശേഷതകളോടെയാണ് പ്രാദേശികമായി ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

Read More »

ഓഹരി വിപണിയില്‍ നടന്നത്‌ തിരുത്തലിനു ശേഷമുള്ള കരകയറ്റം

തിരുത്തലിനു ശേഷമുണ്ടായ കരകയറ്റമാണ്‌ കഴിഞ്ഞുപോയ വാരം ഓഹരി വിപണിയില്‍ കണ്ടത്‌. മുന്‍വാരം (സെപ്‌റ്റംബര്‍ 21 – 25) ഒരു ഘട്ടത്തില്‍ 10,800ന്‌ താഴേക്ക്‌ നിഫ്‌റ്റി ഇടിഞ്ഞിരുന്നു. അവിടെ നിന്നുണ്ടായ കരകയറ്റത്തെ തുടര്‍ന്ന്‌ കഴിഞ്ഞുപോയ വാരം (സെപ്‌റ്റംബര്‍ 28-ഒക്‌ടോബര്‍ 1) 11,400 പോയിന്റിലേക്ക്‌ ഉയരുന്നതാണ്‌ കണ്ടത്‌.

Read More »
Personal Finance mal

വീട്‌ പണയപ്പെടുത്തി വായ്‌പ എടുക്കാം; തിരിച്ചടക്കേണ്ടതില്ല!

ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ്‌ റിവേഴ്‌സ്‌ മോര്‍ട്‌ഗേജ്‌ ലോണ്‍. ഭവന വായ്‌പയ്‌ക്ക്‌ നേര്‍വിപരീതമായ ധനകാര്യ സേവനമാണ്‌ ഇത്‌. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ്‌ റിവേഴ്‌സ്‌ മോര്‍ട്‌ഗേജ്‌ ലോണ്‍.

Read More »

വരുമാനത്തിലെ ഇടിവ്; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്

വരുമാനത്തിലുണ്ടായ വലിയ ഇടിവു മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ അദ്യ അഞ്ചുമാസത്തിനകം തന്നെ ധനകമ്മി 8.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Read More »

സെന്‍സെക്‌സ്‌ 629 പോയിന്റ്‌ കുതിച്ചു; നിഫ്‌റ്റി 11,400ന്‌ മുകളില്‍

ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക്‌ അവധിയാണ്‌.

Read More »

വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിക്കുമ്പോള്‍ എന്തുചെയ്യണം?

വാഹന ഉടമകള്‍ക്ക്‌ അധിക ചെലവ്‌ വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ്‌ ഉയരുന്നത്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന്‌ കാരണം വാഹന ഇന്‍ഷുറന്‍സ്‌ ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന്‌ കാരണമാകുന്ന ഒരു ഘടകമാണ്‌.

Read More »

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി നേട്ടമുണ്ടാക്കി

ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Read More »

ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

എഫ്എംസിജി, ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 40 ല്‍പരം രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ടെക്നോറസിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു.

Read More »

കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതിയുമായി എംപിഇഡിഎയും കൊച്ചി പോര്‍ട്ട് ട്രസ്റ്റും

കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതിരേഖയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഒപ്പിട്ടു.

Read More »

നിക്ഷേപം സുഗമമാക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന്റെ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഭാഗമായുള്ള ടോള്‍ഫ്രീ കോള്‍ സേവനവും ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍ററും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Read More »

ഓഹരി വിപണി ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു. കഴിഞ്ഞ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിന്‌ തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട്‌ ലാഭമെടുപ്പ്‌ ദൃശ്യമാവുകയായിരുന്നു.

Read More »

സാമ്പത്തികമേഖലയിലെ തിരിച്ചു വരവ് വൈകും

സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,200ന്‌ മുകളില്‍

ഓഹരി വിപണിതുടര്‍ച്ചയായ രണ്ടാമത്തെ ദിവസും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ്‌ 592 പോയിന്റും നിഫ്‌റ്റി 177 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. രണ്ട്‌ ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 1400 പോയിന്റിലേറെ ഉയര്‍ന്നു.

Read More »

ഐപിഒ വിപണി വീണ്ടും സജീവമാകുന്നു

ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ്‌ വരെയുള്ള എട്ട്‌ മാസത്തിനിടെ മൂന്ന്‌ കമ്പനികള്‍ മാത്രമാണ്‌ ഐപിഒ ഇറക്കിയത്‌. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ്‌ കാഴ്‌ച വെച്ചത്‌ പബ്ലിക്‌ ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ്‌ ഇതെന്ന തോന്നലാണ്‌ കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന്‌ കമ്പനികള്‍ ഐപിഒ ഇറക്കി.

Read More »