Category: Breaking News

വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിയാണ് എംടി: പ്രകാശ് കാരാട്ട്

ന്യൂഡൽഹി: കേരളത്തിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഇന്ത്യൻ സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം ടി വാസുദേവൻ നായരെന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. തെക്കൻ മലബാറിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് എംടി എഴുതിയത് മറക്കാൻ കഴിയില്ല.

Read More »

‘കരുതലായിരുന്നു എം ടി യുടെ കാതൽ’ ; പ്രിയ എ എസ്

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി പ്രിയ എഎസ്. കരുതലായിരുന്നു എം ടി യു ടെ കാതലെന്നും കൈപിടിച്ച് കേറ്റലാണ് അദ്ദേഹത്തിൻ്റെ കർമ്മമെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക്

Read More »

എം ടിയുടെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും: വിനോദ് കോവൂർ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ. എം ടിയുടെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകുമെന്നും എം ടി ജീവിച്ച

Read More »

‘വിശേഷണങ്ങൾക്ക് അതീതനായ മഹാപ്രതിഭ, എം ടിയെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളത് ‘; അടൂർ ഗോപാലകൃഷ്ണൻ

കോഴിക്കാട്: വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്നും എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും

Read More »

കമ്മിറ്റ്‌മെൻ്റ് ജീവിതത്തോട് അല്ല കലയോടാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു എം കെ സാനു

കോഴിക്കോട്: എം ടി തൻ്റെ മേഖല‌യിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിൻ്റെ വിയോഗം മലയാള സാഹിത്യത്തിന് തന്നെ അ​ഗാധമായ നഷ്ടബോധം ഉണ്ടാക്കുന്നുവെന്നും എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു.’മരണം ​ജീവിതത്തിൻ്റെ വിരാമ

Read More »

ഈ നഷ്ടം എളുപ്പം നികത്താന്‍ സാധിക്കില്ല; വിതുമ്പി ടി പത്മനാഭന്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.’ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്.

Read More »

‘സ്മൃതിപഥ’ത്തിൽ ആദ്യം എംടി; സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും.

കോഴിക്കോട് : ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ.

Read More »

‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകൻ’; പ്രിയങ്ക ​ഗാന്ധി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ​ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ​ഗാന്ധി എക്സിൽ കുറിച്ചു.’സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി

Read More »

‘അദ്ദേഹത്തിന്‍റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടി’: മോഹൻലാൽ

കോഴിക്കോട്: എംടിയെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി മോഹൻലാൽ. സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല

Read More »

‘മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ മനസിൽ… എന്റെ എം.ടി. സാര്‍ പോയല്ലോ…’ -മോഹന്‍ലാൽ.

കോഴിക്കോട് : മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട എം.ടി. സാറിന്

Read More »

മഞ്ഞുപാളി മായുംപോലെ മാഞ്ഞ് എംടി; തോരുന്നു വാക്കിന്റെ മഞ്ഞുകാലം

കോഴിക്കോട് : മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ എംടി മാഞ്ഞു. അപ്പോഴും കാലത്തിന്റെ ചുവരിൽ ആ വിരലുകളെഴുതിയിട്ട മഹാരചനകൾ ജ്വലിച്ചു നിൽക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളാൽ കോഴിക്കോട്

Read More »

‘എന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നു’ ; എംടിയെ ഓർമിച്ച് മമ്മൂട്ടി.

എം. ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു പരിപാടിക്കിടെ കാലിടറിയ എംടി, മമ്മൂട്ടിയുടെ നെഞ്ചിലേക്ക്

Read More »

‘പറയാനുള്ളതു നേരെ പറഞ്ഞു, ഭയം ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല; എംടി, മഹാമനുഷ്യൻ’

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവൻ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന

Read More »

തീർഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ.

ശബരിമല : ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ. രാത്രി ഒന്നിന് നട അടയ്ക്കും.തങ്കയങ്കി ചാർത്തി

Read More »

‘ഇരട്ടനീതി വേണ്ട; ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിനുള്ള മാനദണ്ഡം സർക്കാർ പരിപാടികളിലും പാലിക്കണം’

കൊച്ചി : വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടെന്ന് ഹൈക്കോടതി. ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ഒക്ടോബർ

Read More »

ഒമാനിൽ മഴ കനക്കും; സ്കൂളുകൾക്ക് ഇന്ന് ഓൺലൈൻ ക്ലാസുകൾ.

മസ്‌കത്ത് : ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം. രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ

Read More »

ജീവിതത്തിലെ നിലപാടുകൾ അടയാളപ്പെടുത്തി എം ടിയുടെ മടക്കം; സംസ്‌കാരം ഇന്ന് വൈകിട്ട്

കോഴിക്കോട്: മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മടങ്ങി. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതി ‘സിതാര’ യില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കാം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ്

Read More »

എം ടി വിടവാങ്ങി; കഥയുടെ പെരുന്തച്ചന്‍ ഇനി ഓര്‍മ്മ

കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ,

Read More »

കെട്ടിട വാടക: ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം

Read More »

യാസ് ഐലൻഡിൽ ‌പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു.

അബുദാബി : യാസ് ഐലൻഡിൽ  യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41–ാമത്തെയും യുഎഇയിലെ 107–ാമത്തെയും  സ്റ്റോറാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ

Read More »

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ നി​കു​തി വ​ർ​ധ​ന​ക്ക് അം​ഗീ​കാ​രം

ദോ​ഹ: രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ. പൊ​തു​നി​കു​തി വി​ഭാ​ഗ​ത്തി​ന്റെ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ​കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 300 കോ​ടി

Read More »

അൽ ഉലയിലെ ശർ ആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി

അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരത്തിന് പുറമെ

Read More »

പ്രവാസികൾക്ക് ആശ്വസിക്കാം, വിലക്കയറ്റത്തെ പേടിക്കേണ്ട, 9 അവശ്യ സാധനങ്ങളുടെ വില വർധനയ്ക്ക് കടിഞ്ഞാണിട്ട് യുഎഇ; പുതിയ നിയമം ജനുവരി 2 മുതൽ

അബുദാബി : യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില

Read More »

രാജേന്ദ്ര അർലേക്കർ കേരള ഗവര്‍ണര്‍‌; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. ഗോവയില്‍ നിന്നുള്ള

Read More »

ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇരുപത്തിയഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം

Read More »

95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം. ആ​ർ.​എ

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഡി​സം​ബ​ർ 15 മു​ത​ൽ 21 വ​രെ 261 പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​ന​ങ്ങ​ളും 11

Read More »

ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ ഇറങ്ങാം; സാന്തയോടൊപ്പം കാഴ്ചകൾ കാണാം

അബുദാബി : ക്രിസ്മസ് ആഘോഷത്തിന് മാന്ത്രിക സ്പർശമൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് അബുദാബി മുഷ്‌രിഫ് മാൾ .  സാന്താസ് ടൗണിലെ ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ കറങ്ങുന്ന പ്രതീതിയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. സന്ദർശകർക്കൊപ്പം ക്രിസ്മസ്

Read More »

ഉണ്ണിയേശുവിനെ വരവേറ്റ് വിശ്വാസികൾ; സന്തോഷത്തിന്റെയും പ്രാർഥനയുടെയും ക്രിസ്മസ്

കോട്ടയം : ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ആരാധനാലയങ്ങൾ. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ ജീവിതത്തിലേക്കു ക്രൈസ്തവ സമൂഹം സ്വീകരിച്ചു. നോമ്പു നോറ്റും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിന്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിന്റെ ജനനത്തെ ആഹ്ലാദത്തോടെയും

Read More »

ക്രിസ്മസിന് നാട്ടിലെത്താൻ പോക്കറ്റ് കാലിയാക്കണം; കൊള്ളയടിച്ച് വിമാനക്കമ്പനികൾ.

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ അവസാന നിമിഷം കേരളത്തിലേക്കു പറന്നെത്താന്‍ കൊതിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്.

Read More »

സമൂഹ മാധ്യമത്തിന് പിടിമുറുക്കാൻ ഖത്തർ: ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; നിയന്ത്രണം കടുപ്പിച്ച് രാജ്യം.

ദോഹ : സമൂഹ മാധ്യമങ്ങളുടെ അധാർമികവും നിരുത്തരവാദപരവുമായ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമ നിർമാണം നടത്തണമെന്ന് ഖത്തർ ശൂറ കൗൺസിൽ . സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് ഖത്തറിനെതിരെ

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തിന് ഒമാന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തില്‍ ഖത്തര്‍ ആണ് എതിരാളികള്‍. ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട്

Read More »

എയർസേവ പോർട്ടൽ: പ്രശ്നം പരിഹരിച്ചെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി : പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന

Read More »