Category: Breaking News

ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത്‌ ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.

Read More »

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

കാർഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തലിന്‍മേലാണ് തീരുമാനം.

Read More »

കൃഷിമന്ത്രി മന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ്

കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും.

Read More »
thomas issac

മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സര്‍ക്കാര്‍; സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് ധനവകുപ്പ്

ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സാലറി കട്ടിന് ജീവനക്കാർക്ക് മുന്നിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ഇന്ന് വൈകിട്ടോടെ തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ പിടിച്ച ഒരു മാസത്തെ ശമ്പളം ഉടൻ തിരിച്ച് നൽകിയാൽ ഇളവുകളോടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നിലപാടെടുത്തു.

Read More »

എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ൾ കൂ​ടി

എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​റ് കേ​സു​ക​ളും കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി ചെ​യ​ര്‍​മാ​നാ​യ ക​മ​റു​ദ്ദീ​നൊ​പ്പം എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ണ്ട്.

Read More »

കൊച്ചി വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് സൂചന. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്.

Read More »

നടി സെറീന വഹാബിന് കോവിഡ്

കോവിഡ് ബാധയെ തുടര്‍ന്ന് നടി സെറീന വഹാബിനെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

ബാങ്കിംഗ് റെഗുലേഷന്‍ ആക്ടട് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്ടട് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്.

Read More »

പാ​ര്‍​ല​മെ​ന്റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു

രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍​ല​മെ​ന്റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പൂ​ര്‍​ണ​മായും രാ​ജ്യ​സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Read More »

സുപ്രീം കോടതി വിധി ഇടതു സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരം; മന്ത്രി ജി സുധാകരൻ

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്.

Read More »

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയണമെന്ന് സുപ്രീം കോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദേശീയ അന്വേഷണ ഏജന്‍സിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read More »

കോവിഡ് രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം; നില അതീവ ഗുരുതരം

പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

Read More »

തീവ്രവാദക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

തീവ്രവാദക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും. സൗദിയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയുമാണ് എൻഐഎയുടെ പിടിയിലായത്.

Read More »

ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പോലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

Read More »

കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ന്യൂസിലാന്‍ഡ്

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.

Read More »

തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയ രണ്ടു  ഭീകരർ എൻ.ഐ.എ പിടിയിൽ

തിരുവനന്തപുരം വിമാനതാവളത്തിൽ നിന്ന് രണ്ട് ഭീകരർ എൻ.ഐ.എ പിടിയിൽ. ഒരാൾ ലക്ഷറെ തോയ്ബ , മറ്റൊരാൾ ഇന്ത്യൻ മുജാഹിത് ഭീകരർ എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി

Read More »

സംസ്ഥാനത്ത് ഇന്ന് 2910 പുതിയ കോവിഡ് രോഗികള്‍; 3022 പേര്‍ക്ക് രോഗമുക്തി

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു

കര്‍ഷക വിരുദ്ധമായ കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ കെ കെ രാഗേഷുമുള്‍പ്പെടെയുള്ള എംപിമാരാണ് സമരം നടത്തുന്നത്.

Read More »

കേന്ദ്രസര്‍ക്കാരിന്റേത്‌ കാര്‍ഷിക മേഖലക്ക്‌ ചരമഗീതം പാടിയ ബില്ല്‌: മുല്ലപ്പള്ളി

രാജ്യത്തെ കാര്‍ഷിക മേഖലക്ക്‌ ചരമഗീതം പാടിയ ബില്ലാണ്‌ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്‌.ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ്‌ ജീവിക്കുന്നത്‌. സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്‌ കൃഷിക്കാര്‍. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറും

Read More »

ബില്ലുകൾ പാസാക്കിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കർഷകർ

കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു.

Read More »

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് കാര്‍ഷിക പരിഷ്ക്കരണ ബില്ലുകള്‍ അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്രമോദി

കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാസാക്കേണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത് തുടരുമെന്നും താങ്ങുവില സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More »

കർഷകവിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധം: ജോസ് കെ മാണി എം പി

കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. ഇന്ത്യയിലെ കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് പിന്‍വാതിലൂടെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 

Read More »

ഇന്ത്യന്‍ സൈന്യം ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഗുരുങ്‌ ഹില്‍‌, റിച്ചന്‍‌ ലാ, റെജാങ്‌ ലാ, മുഖര്‍‌പാരി, ഫിംഗര്‍‌ 4 എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത്.

Read More »

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാം: മന്ത്രി കെ. ടി. ജലീൽ

  ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി.ജലീല്‍. അത് സംബന്ധിച്ചു അത്യന്തികമായി സത്യം വെളിപ്പെടുത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും എതിർ ചേരിയിലുള്ളവർ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്ക് രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. യും ആര്‍.എസ്.എസും

Read More »

പ്രതിരോധ രഹസ്യം ചോര്‍ത്തല്‍; സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപിയുമായി അടുത്ത ബന്ധം

ഇന്ത്യൻ പ്രതിരോധ രഹസ്യം ചൈനയ്‌ക്ക്‌ ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്‌ ഡോവലാണ്‌‌ വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്‌ടർ.

Read More »

അണ്‍ലോക്ക് നാലാം ഘട്ടം: ആറ് സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ തുറന്നു; പൊതുചടങ്ങില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Read More »