English हिंदी

Blog

SOORI

ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ തമിഴ് നടന്മാര്‍ക്കെതിരെ കേസ്. സൂരി, വിമല്‍ എന്നിവര്‍ക്കെതിരെയാണ് ചെന്നൈ പോലീസ് കേസെടുത്തത്. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇരുവരുടെയും നിയമലംഘനം. പ്രദേശത്തെ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

Also read:  രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ഈ മാസം 16നാണ് ഇരുവരും കൊടൈക്കനാലില്‍ എത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് വനം വകുപ്പ് ഇവരില്‍ നിന്ന് 2,000 രൂപ വീതം ഈടാക്കി. ജില്ല വിട്ട് പോകാന്‍ വേണ്ട ഇ പാസ് നിബന്ധനയും ഇവര്‍ പാലിച്ചില്ലെന്ന് പോലീസ് പറയുന്നു.