കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. മരക്കാര്‍കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
ഇന്നലെ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് 9 പേര്‍. മറ്റു രണ്ടു പേര്‍ക്കു മരണശേഷം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയെ (68) മാത്രമാണ് സര്‍ക്കാര്‍ പുതുതായി കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ച ചക്കരക്കല്‍ തലമുണ്ട വാഴയില്‍ മന്ദമ്പേത്ത് വീട്ടില്‍ സജിത് (41) ന്യുമോണിയ ഭേദമായി ആശുപത്രി വിടും മുന്‍പ് 29നു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചു.