മസ്‌കറ്റ്: സലാലയിലെ ഇന്റര്‍ സിറ്റി ബസ് സര്‍വീസുകള്‍ നവംബര്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് മുവാസലാത് അറിയിച്ചു. മേഖലയിലെ സര്‍വീസുകള്‍ നേരത്തെ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രികാല കര്‍ഫ്യു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍വീസുകള്‍ തുടങ്ങുന്നത് നീട്ടുകയായിരുന്നു.
കൃത്യമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ടാകും സര്‍വീസുകള്‍ നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പും ശേഷവും അണുനശീകരണം പൂര്‍ത്തിയാക്കും. സാനിറ്റൈസറുകള്‍ ബസിനകത്ത് ലഭ്യമാക്കും. ഇരു നഗരങ്ങളിലേക്കും യാത്രചെയ്യുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും.











