English മലയാളം

Blog

bjp

 

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമാകാത്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി.ഇവര്‍ക്ക് 20 വയസ് മാത്രമേ ഉള്ളൂ.

Also read:  ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം

മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി.

Also read:  ആരോഗ്യ പ്രവർത്തകർക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ