കോട്ടയം: ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ജാമ്യം റദ്ധാക്കിയത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം റദ്ധാക്കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
ഫ്രാങ്കോ മുളയ്ക്കല്‍ തുടര്‍ച്ചയായി 14 തവണയാണ് കോടതിയില്‍ ഹാജരാകാതിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ധാക്കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാരജാകാതിരുന്നത് കൊവിഡ് രോഗിയുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ആണെന്ന് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ അറിയിച്ചു. ഇതോടെയാണ് കോടതി ജാമ്യം റദ്ധാക്കിയത്.
ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ജലന്ധറിലെ പ്രദേശം കൊവിഡ് തീവ്രമേഖലയില്‍ ആണെന്നും അതിനാല്‍ ആണ് കോടതിയില്‍ എത്താന്‍ കഴിയാത്തതെന്നും കഴിഞ്ഞ തവണ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇത് കള്ളമാണെന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. ഇന്ന് കോടതി സ്വമേധയ കേസ് എടുക്കുകയായിരുന്നു. കേസ് ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും.