മന്ത്രിമാര്‍ക്ക് പങ്കുള്ള ഇടപാടിനെക്കുറിച്ച് ടി.കെ ജോസ് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഉപകരാര്‍ റദ്ദാക്കിയത് കൊണ്ട് പ്രശ്‌നം ഇല്ലാതാവുന്നില്ല. കണ്ണില്‍ പൊടിയിടാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ധാരണാ പത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. ഇഎംസിസിക്ക് സ്ഥലം അനുവദിച്ചത് നിലനില്‍ക്കുന്നുണ്ട്. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശല പൂര്‍വമാണ്. ലോകോത്തര ഭക്ഷ്യ വിതരണ കമ്പനികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.